
കണ്ണൂർ: രാമന്തളി ശാദുലി പള്ളി മഹല്ലിലെ ചേനോത്ത് അങ്ങാടിയിലെ വ്യാപാരിയായ ഇസ്മായിൽ (71) ചികിത്സയ്ക്കിടെ മരിച്ചു. ഞായറാഴ്ച രാത്രി പത്തരയോടെയാണ് രാമന്തളി പള്ളി മൈതാനിയിൽ ഉണ്ടായ അപകടത്തിൽ ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റത്.
മറ്റൊരാളുടെ കബറടക്ക ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്ന ഇസ്മായിലിന്റെ ദേഹത്തേക്ക് മരം പൊട്ടി വീഴുകയായിരുന്നു. ഉടൻ നാട്ടുകാർ പയ്യന്നൂരിലെ സഫാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയെ തുടർന്ന് കണ്ണൂരിലെ ചാല ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയായിരുന്നു മരണം.
പയ്യന്നൂരിലെ നാഷണൽ സ്റ്റോർ ഉടമയായിരുന്നു ഇസ്മായിൽ.







Comments