മുംബൈ: നടി മൃണാള്‍ ഠാക്കൂറും ഇന്ത്യന്‍ ക്രിക്കറ്റിലെ താരോദയം യശസ്വി ജയ്സ്വാളും പ്രണയത്തിലോ? മുംബൈയില്‍ നിന്നുള്ള ഒരു വീഡിയോ വൈറലായതോടെ ആരാധകര്‍ക്കിടയില്‍ ഈ ചര്‍ച്ച പുരോഗമിക്കുന്നത്. അതേസമയം ഇവരുടെ ഡേറ്റിംഗില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇക്കാര്യത്തില്‍ ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടുമില്ല.
മൃണാള്‍ ഠാക്കൂറും യശസ്വി ജയ്സ്വാളും ഒരുമിച്ച് മുംബൈയിലെ ഒരു കഫേയില്‍ നില്ക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്. ബാന്ദ്ര വെസ്റ്റില്‍ നിന്നുള്ളതാണെന്ന് കരുതപ്പെടുന്ന ഈ ക്ലിപ്പ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഇരുവരും ഒരേ സ്ഥലത്തുണ്ടായിരുന്നു. അതേസമയം ഇരുവരും പ്രണയത്തിലാണെന്ന് ഊഹിക്കാന്‍ പോകുന്ന കാര്യങ്ങളും വീഡിയോയില്‍ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും, സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ ഇത് വന്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
യശസ്വി ജയ്സ്വാള്‍ കഫേയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിപ്പോകുമ്പോള്‍ മൃണാള്‍ ഠാക്കൂര്‍ ഇപ്പോഴും കഫെയ്ക്കുള്ളില്‍ തന്നെ ഇരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഫൂട്ടേജില്‍ ഇരുവരും തമ്മില്‍ യാതൊരു സമ്പര്‍ക്കവും കാണുന്നില്ല. എങ്കിലും, ഇരുവരും തമ്മില്‍ ബന്ധത്തിലാണെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള അടിക്കുറിപ്പുകളോടെ നിരവധി ഫാന്‍ പേജുകള്‍ ഈ ക്ലിപ്പ് പങ്കുവെക്കുകയും മണിക്കൂറുകള്‍ക്കകം ഇത് പ്രചരിക്കുകയും ചെയ്തു. വൈറലായ വീഡിയോയെക്കുറിച്ച് മൃണാളോ ജയ്സ്വാളോ ഇതുവരെ സംസാരിച്ചിട്ടില്ല.
2023-ല്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത് മുതല്‍ ഇന്ത്യയുടെ ഏറ്റവും വാഗ്ദാനമുള്ള യുവ ക്രിക്കറ്റര്‍മാരില്‍ ഒരാളായി യശസ്വി ജയ്സ്വാള്‍ മാറിയിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന് റോയല്‍സിനെ പ്രതിനിധീകരിക്കുന്ന ഇടങ്കയ്യന്‍ ഓപ്പണറായ അദ്ദേഹം, അടുത്തിടെ അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ പുറത്താകാതെ നേടിയ സെഞ്ചുറിയോടെ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
മറുഭാഗത്ത്, തെന്നിന്ത്യയില്‍ അടക്കം അനേകം ആരാധകരുള്ള നടിയാണ് മൃണാള്‍. തമിഴിലും തെലുങ്കിലുമായി അനേകം ഹിറ്റ് സിനിമകളില്‍ നായികയായ മൃണാള്‍സെന്‍ ബോളിവുഡ് സിനിമകളിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വരുണ്‍ ധവാന്, പൂജ ഹെഗ്ഡെ എന്നിവര്‍ക്കൊപ്പം അഭിനയിച്ച 'ഹായ് ജവാനി തോ ഇഷ്ക് ഹോനാ ഹെ' എന്ന ചിത്രത്തിലാണ് മൃണാള്‍ ഠാക്കൂര്‍ അവസാനമായി കണ്ടത്.

Comments