നീണ്ട അഞ്ച് വർഷത്തെ തിരോധാനത്തിന് ശേഷം കാണാതായ വളർത്തുനായ തന്റെ ഉടമസ്ഥനുമായി അത്ഭുതകരമായി പുനഃസംഗമിച്ചതിന്റെ വൈകാരികമായ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അമേരിക്കയിൽ നിന്നുള്ള ഈ സംഭവം മൃഗസ്നേഹികളുടെയെല്ലാം കണ്ണുനനയിപ്പിക്കുന്നതാണ്. വർഷങ്ങളോളം കാണാതായതിനാൽ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയാതെ വിഷമിച്ച കുടുംബത്തിന് ഒടുവിൽ വലിയൊരു സന്തോഷമാണ് ഈ കൂടിക്കാഴ്ച സമ്മാനിച്ചിരിക്കുന്നത്.
ചോങ് എന്ന് പേരുള്ള നായയാണ് വർഷങ്ങൾക്ക് ശേഷം തന്റെ കുടുംബത്തിലേക്ക് തിരിച്ചെത്തിയത്. കാണാതാകുമ്പോൾ മുതൽ കുടുംബം ഇതിനായുള്ള തീവ്രമായ അന്വേഷണത്തിലായിരുന്നു. എന്നാൽ ഒടുവിൽ വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്നും ആയിരത്തിലധികം കിലോമീറ്ററുകൾ അകലെ ഇൻഡ്യാനയിലെ ഒരു ട്രക്ക് സ്റ്റോപ്പിന് സമീപത്തു നിന്നാണ് ചോങ്ങിനെ കണ്ടെത്തുന്നത്.
നായയെ കാണാതായ 5 വർഷത്തിനിടയിൽ മറ്റാരോ ഇതിന് മൈക്രോചിപ്പ് ചെയ്തിരുന്നതിനാൽ തിരിച്ചറിയൽ നടപടികൾക്ക് അൽപ്പം താമസം നേരിട്ടിരുന്നു. എങ്കിലും ഈ വർഷങ്ങളിലൊന്നും തങ്ങളുടെ പ്രിയപ്പെട്ട വളർത്തുനായ തിരികെവരുമെന്ന പ്രതീക്ഷ കുടുംബം കൈവിട്ടിരുന്നില്ല. ഒടുവിൽ അഭയകേന്ദ്രത്തിൽ നിന്നും വിവരമറിഞ്ഞെത്തിയ ഉടമയായ ഇന്മാക്കുലാഡ ജാക്ക്മാൻ തന്റെ ഓമനമൃഗത്തെ തിരികെ ഏറ്റെടുക്കുകയായിരുന്നു.
ആദ്യ നിമിഷങ്ങളിൽ അല്പം പരിഭ്രാന്തനായെങ്കിലും പിന്നീട് തന്റെ ഉടമസ്ഥനെ തിരിച്ചറിഞ്ഞ ചോങ് സ്നേഹം കൊണ്ട് വാത്സല്യം പൊഴിക്കുന്നതും സന്തോഷത്തോടെ കുരയ്ക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. "ഒരിക്കലും പ്രതീക്ഷ കൈവിടരുത്" എന്നാണ് വളർത്തു മൃഗങ്ങളെ സ്നേഹിക്കുന്ന മറ്റുള്ളവരോട് ഈ അനുഭവം പങ്കുവെച്ചുകൊണ്ട് ഉടമസ്ഥയായ ഇന്മാക്കുലാഡ ഓർമ്മിപ്പിക്കുന്നത്.

Comments