കൊല്ലം: കുണ്ടറയില്‍ യുവാവിന്റെ കസ്റ്റഡിമരണ സംഭവത്തില്‍ വീട്ടുകാരുടെ ആരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. കഴിഞ്ഞ ദിവസം പോലീസ് കൊണ്ടുപോയതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്യപ്പെട്ട സിയാദിന്റെ മരണം പോലീസിന്റെ മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന് കുടുംബം ആരോപിച്ചിരുന്നു. ഈ സംഭവത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയ്ക്കാണ് അന്വേഷണം കൈമാറിയിരിക്കുന്നത്.
ജൂണ്‍ 16 നാണ് സിയാദിനെ ഒരു കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. പിറ്റേന്ന് തന്നെ വിട്ടയയ്്ക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ജൂലൈ 2 ന് കുണ്ടറ താലൂക്ക് ആശുപത്രിയിലും അവിടുന്ന് കൊല്ലം ജില്ലാ ആശുപത്രിയിലും ഒടുവില്‍ വിദഗ്ദ്ധചികിത്സയ്ക്കായി പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും മാറ്റിയിരുന്നു. ഹൃദയത്തിനേറ്റ അണുബാധയാണ് മരണകാരണമെന്നാണ് ആശുപത്രിരേഖകള്‍ വ്യക്തമാക്കുന്നത്. പോലീസ് കൊണ്ടുപോകുമ്പോള്‍ തന്നെ സിയാദ് രോഗിയാണെന്ന് വീട്ടുകാര്‍ പറഞ്ഞിരുന്നു. എന്നാല്‍ കോവില്മുക്കില്വെച്ച് മര്‍ദ്ദിച്ചെന്ന് സിയാദ് പറഞ്ഞതായിട്ടാണ് കുടുംബം ആരോപിക്കുന്നത്.
പോലീസിന്റെ ഇടപെടലില്‍ ചെറിയ വീഴ്ച സംഭവിച്ചതായി സ്പെഷ്യല്‍ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിലും പറയുന്നു. കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ നടത്തേണ്ട വൈദ്യ പരിശോധന ഉള്‍പ്പെടെ നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നാണ് . സ്പെഷ്യല്‍ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
അതേസമയം സിയാദിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. കസ്റ്റഡിമരണം ആണെങ്കില്‍ ആശുപത്രിയില്‍ നിന്നും അക്കാര്യത്തില്‍ ഒരു റിപ്പോര്‍ട്ടും ഇല്ലെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും പറഞ്ഞു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നുമുതല്‍ അന്വേഷണം ആരംഭിക്കുമെന്നാണ് വിവരം. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ കൃത്യമായി വിവരങ്ങള്‍ പുറത്തുവരുന്നത്. പോലീസിന് വീഴ്ച പറ്റിയെങ്കില്‍ കര്‍ശനമായി നടപടിയെടുക്കുമെന്ന് എസ്പിയും വ്യക്തമാക്കി.

Comments