അന്തരിച്ച ഗായിക എസ് ജാനകിയെ കുറിച്ച് വൈകാരിക കുറിപ്പുമായി ഗായിക അനുരാധ ശ്രീറാം. ജാനകിയമ്മയുടെ ഭൗതികസാന്നിധ്യം ഇനിയില്ലെന്ന കാര്യം വേദനയോടെ ഓര്‍മ്മിക്കപ്പെടുമെങ്കിലും തന്റെ സംഗീതയാത്രയുടെ അവിഭാജ്യഘടകമായി അമ്മ എന്നും കൂടെയുണ്ടാകുമെന്ന് അനുരാധ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. എസ് ജാനകിയുടെ ചിത്രവും കുറിപ്പിനൊപ്പം അനുരാധ പങ്കുവച്ചിട്ടുണ്ട്.
''ഒരു വലിയ പ്രതിഭ നമ്മെ വേര്പിരിയുമ്പോള് പ്രത്യേകിച്ച് നമ്മുടെ ആരാധനാപാത്രവും പ്രചോദനവും മാര്‍ഗ്ഗദര്‍ശിയും മാനസീകഗുരുവുമായ ഒരാള്‍ വിടപറയുമ്പോള്‍ ആ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ മനസ്സ് ഏറെ പ്രയാസപ്പെടും. അത് അംഗീകരിക്കാനോ അതിനെക്കുറിച്ച് സംസാരിക്കാന്‍ പോലുമോ കഴിയാത്ത അവസ്ഥയുണ്ടാകാം.
നമ്മുടെ സംഗീത യാത്രയില്‍ അവര്‍ എത്രത്തോളം അവിഭാജ്യ ഘടകമായിരുന്നു എന്ന് വിവരിക്കാന്‍ വാക്കുകള്‍ കിട്ടാത്തത്ര വലിയ നഷ്ടമാണത്. അത് നമ്മെ നിശബ്ദമായ ദുഃഖത്തിലേക്കും, ആ മഹത് ആത്മാവിന്റെ നിത്യശാന്തിക്കായുള്ള പ്രാര്‍ത്ഥനകളിലേക്കും നയിക്കുന്നു...
ജാനകിയമ്മയുടെ ഭൗതിക സാന്നിധ്യം ഇനിയില്ലെന്നത് വേദനയോടെ ഓര്ക്കപ്പെടുമെങ്കിലും, എന്റെ സംഗീത യാത്രയുടെ അവിഭാജ്യ ഘടകമായി അമ്മ എന്നും കൂടെയുണ്ടാകും...അണ്ണാമലയാരുടെ അനുഗ്രഹം അമ്മയ്ക്കൊപ്പം ഉണ്ടാകട്ടെ'', എന്നാണ് അനുരാധ ശ്രീറാമിന്റെ കുറിപ്പ്.

Comments