കൊച്ചി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ട്വന്റിട്വന്റി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അഖില്‍മാരാര്‍ പാര്‍ട്ടിവിട്ടു. താന്‍ ഇനി സ്വതന്ത്ര നിലപാടില്‍ തന്നെ തുടരുമെന്നും എന്‍ഡിഎയുമായോ ട്വന്റിട്വന്റിയായോ തനിക്ക് ഇനി ഒരു ബന്ധവും ഉണ്ടാകില്ലെന്നും മലയാളത്തിലെ ഒരു വാര്‍ത്താചാനലിന് നല്കിയ അഭിമുഖത്തില്‍ അഖില്‍മാരാര്‍ പറഞ്ഞു.
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വര്‍ഗ്ഗീയവാദിയായി ചിത്രീകരിക്കുകയാണെന്നും സ്വന്തം കഴിവ് കൊണ്ട് സമ്പാദിച്ച ആരാധകരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിലൂടെ നഷ്ടമായതായും റിപ്പോര്‍ട്ടര്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. 20,000 ഫോളോവേഴ്സിനെയാണ് തനിക്ക് തെരഞ്ഞെടുപ്പിന് ശേഷം നഷ്ടമായത്. ഇനിമുതല്‍ താന്‍ പഴയത് പോലെ സ്വതന്ത്രി നിലപാടില്‍ തുടരുമെന്നും നല്ല കാര്യങ്ങളെ നല്ലതെന്നും മോശം കാര്യങ്ങളെ മോശമെന്നും പറയുമെന്നും വ്യക്തമാക്കി.
തന്നെ വര്ഗ്ഗീയവാദിയാക്കാന് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രമം നടക്കുകയാണ്. എന്നാല്‍ ഇനി അനാവശ്യ വിഴുപ്പുകള്‍ പേറില്ല. നരേന്ദ്രമോദിയും ബിജെപിയും നല്ലത് ചെയ്താല്‍ അത് പുറയുന്നത് കൊണ്ട് തന്നെ ബിജെപിക്കാരനാക്കി മാറ്റരുത്. മോശം കാര്യത്തെ എതിര്‍ക്കുന്നത് കൊണ്ട് കോണ്ഗ്രസുകാരനാക്കിയും മാറ്റരുത്. സാബുജേക്കബ് തന്നെ വഞ്ചിച്ചതായും പറഞ്ഞു. തൃപ്പൂണിത്തുറയില്‍ മത്സരിക്കാന്‍ ഇരുന്ന തന്നെ തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കി. തെരഞ്ഞെടുപ്പില്‍ മണ്ഡലമോ സ്ഥാനാര്ഥികാര്യമോ തീരുമാനമാകും മുമ്പ് തന്നെ താന്‍ ട്വന്റി20 യില്‍ ചേര്‍ന്നതായി വാര്‍ത്ത പ്രചരിപ്പിച്ചു.
തൃക്കാക്കരയില്‍ തനിക്ക് വേണ്ടി പ്രചരണത്തിന് വേണ്ടത്ര സഹായം കിട്ടിയില്ല. പലപ്പോഴും തനിച്ച് പ്രചരണം നടത്തേണ്ടി വന്നു. ബൈക്ക് വിറ്റാണ് തെരഞ്ഞെടുപ്പ് ഫണ്ട് കണ്ടെത്തിയത്. ട്വന്റിട്വന്റിയുടെ രണ്ടുപേരാണ് തൃക്കാക്കരയില്‍ ഒപ്പം പ്രവര്ത്തിക്കാനുള്ളത്. തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പോലും തൃക്കാക്കരയില്‍ ഉണ്ടായിരുന്നില്ല. സാബു എം ജേക്കബ് പ്രചരണത്തിന് വന്നത് ഒരു ദിവസം മാത്രമാണ്. അതും നാമമാത്രമായിരുന്നു. തൃക്കാക്കരയില്‍ ജയിച്ച കൗണ്‍സിലര്‍ പോലും പ്രചരണത്തിനിറങ്ങിയില്ലെന്നും അഖില്‍മാരാര്‍ പറയുന്നു.

Comments