ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ' മിന്നല്‍ മുരളി'. ഒടിടി റിലീസായിട്ടാണ് ചിത്രം പ്രേക്ഷകര്‍ക്കരികിലെത്തിയത്. മിന്നല്‍ മുരളി തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ പറ്റാത്തതില്‍ വലിയ വിഷമമുണ്ടെന്ന് പറയുകയാണ് ബേസില്‍ ജോസഫ്. പമ്പാ സാഹിത്യോത്സവത്തില്‍ മനീഷ് നാരായണനുമായുളള സംവാദത്തില്‍ സംസാരിക്കുകയായിരുന്നു താരം.
'തിയേറ്ററിലുണ്ടാകുന്ന പ്രേക്ഷകസ്വീകാര്യത ഒരിക്കലും ഒടിടി പ്ലാറ്റ്ഫോമില്‍ കിട്ടില്ല. മിന്നല്‍ മുരളി തിയേറ്ററില്‍ റിലീസ് ചെയ്യാത്തതില്‍ നല്ല വിഷമമുണ്ട്. അവസാനഘട്ടത്തിലാണ് തിയേറ്റര്‍ റിലീസിനുള്ള സാഹചര്യമില്ലാതെ പോയത്. അക്കാലത്ത് വലിയ ട്രോമയിലേക്കു വഴുതിവീണെന്നും പിന്നെ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെട്ടുവെന്നും താരം പറയുന്നു.
താന്‍ അഭിനയിച്ചതില്‍ തനിക്കേറ്റവും ഇഷ്ടമുളള ചിത്രം ' പൊന്മാന്' ആണെന്നും ബേസില്‍ പറഞ്ഞു. 'അഭിനയിച്ചതില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമ 'പൊന്മാന്' ആണ്. ചിത്രത്തിലെ പി.പി. അജേഷ് എന്ന കഥാപാത്രത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് അവതരിപ്പിക്കാന്‍ കഴിഞ്ഞത് അതിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ജി.ആര്. ഇന്ദുഗോപന്റെ നാലഞ്ച് ചെറുപ്പക്കാര്‍ എന്ന നോവല്‍ വായിച്ചതാണ്. ആ കൃതിയോട് പരമാവധി നീതി പുലര്‍ത്താന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്,' ബേസില്‍ പറഞ്ഞു.
സിനിമ ഒരിക്കല്‍ ഒഴിയാബാധയായി മാറിയാല്‍ പിന്നെ അതില്‍ നിന്ന് ബ്രേക്കെടുക്കുക സാധ്യമല്ലെന്നും കരിയറില്‍ നിലവില്‍ താന്‍ തന്നോട് തന്നെയാണ് മത്സരിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

Comments