കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മാതാവിനെയും അധിക്ഷേപിച്ചതിന് ബിഗ്ബോസ് താരവും പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റുമായ ജാൻമണി ദാസിനെതിരെ കേസ്. മഹിളാമോർച്ച സംസ്ഥാന അധ്യക്ഷ നവ്യാ ഹരിദാസ് കോഴിക്കോട് സൈബർ പൊലീസിന് നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ, സംസ്ഥാന വ്യാപകമായി എല്ലാ പൊലീസ് സ്റ്റേഷനിലും ജാൻമണിക്കെതിരെ കേസ് കൊടുക്കാനാണ് മഹിളാമോർച്ച തീരുമാനം എന്നറിയുന്നു.
ബിഎൻഎസ് 192, 356 (2), ആശയവിനിമയ മാർഗ്ഗങ്ങളിലൂടെ ശല്യമുണ്ടാക്കൽ സംബന്ധിച്ച കേരള പൊലീസ് ആക്ട് 120 (ഒ) വകുപ്പുമാണ് ജാൻമണിക്കെതിരെ ചുമത്തിയിരിക്കുന്നത്. സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കുകയും സമാധാനം തർക്കുന്നതിനും ലക്ഷ്യമിട്ട് പ്രധാനമന്ത്രിയെയും മാതാവിനെയും അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തു എന്നാണ് എഫ്ഐആറിലുള്ളത്.
അതേസമയം, ആരെയും വേദനിപ്പിക്കാൻ വേണ്ടിയല്ല പറഞ്ഞതെന്നും പരസ്യമായി ക്ഷമ ചോദിക്കുകയാണെന്നും ജാൻമണി ദാസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരുന്നു. തന്റെ പരാമർശത്തിന് പിന്നാലെ കേരളത്തിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും ഭീഷണി കോളുകൾ ലഭിച്ചതായും ഇവർ പറയുന്നു.
ഒരു ചെറിയ കുട്ടിയാണെന്ന് വിചാരിച്ച് ക്ഷമിക്കണം. അതിൽ കൂടുതൽ പറയാൻ ഒന്നുമില്ല. ഗൂഗിളിൽ പോയി സെർച്ച് ചെയ്തപ്പോൾ ഞാൻ പറഞ്ഞ കാര്യം തെറ്റാണെന്ന് മനസ്സിലായി. ഒരു പ്രസ്താവന നടത്തുന്നതിന് മുമ്പ് ഞാൻ ചെക്ക് ചെയ്യണമായിരുന്നു. വളരെ വിഷമമുള്ളതിനാലാണ് വൈകിയാണെങ്കിലും വീഡിയോ ഇടാൻ തീരുമാനിച്ചത്. എല്ലാവരെയും ഞാൻ വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ വളരെയധികം ക്ഷമ ചോദിക്കുന്നു ജാൻമണി ദാസ് തന്റെ ക്ഷമാപണത്തിൽ പറഞ്ഞു.

Comments