കാസര്‍ഗോസ്: തെരഞ്ഞെടുപ്പുകില്‍ വന്‍ തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ ക്ഷേത്രങ്ങളെ ആശ്രയിക്കാന്‍ സിപിഐഎം. പ്രാദേശികമേഖലകളിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പിടിമുറുക്കാന്‍ ടെമ്പിള്‍ കോര്‍ഡിനേഷന്‍ കമ്മറ്റിയുമായി സിപിഐഎം എത്തുന്നു. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട കമ്മറ്റികളിലും പ്രവര്‍ത്തനങ്ങളിലും പാര്‍ട്ടിയുടെ പങ്കാളിത്ത ഉറപ്പാക്കി നഷ്ടമായ വോട്ടുകളെ തിരിച്ചുപിടിക്കാനാണ് ഉദ്ദേശം.
പൊതുവേ ഭൗതീകവാദികളും നിരീശ്വരവാദികളുമൊക്കെയാണെങ്കിലും പാര്‍ട്ടിക്കാരും പാര്‍ട്ടി അനുഭാവികളും ക്ഷേത്രങ്ങളില്‍ നിന്നും വിട്ടു നില്ക്കാന് പാടില്ലെന്ന ഉദ്ദേശമാണ് പാര്‍ട്ടിക്ക്. ഇതിന്റെ ഭാഗമായിട്ടാണ് ടെമ്പിള്‍ കോര്‍ഡിനേഷന്‍ കമ്മറ്റി കൊണ്ടുവരുന്നത്. ഇതിന്റെ പ്രാരംഭ പരിപാടിയായി കാസര്‍ഗോഡ് കേന്ദ്രീകരിച്ചുള്ള നീക്കമാണ് ആദ്യം നടത്തിയിരിക്കുന്നത്. അതിന് ശേഷം കേരളത്തില്‍ ഉടനീളമുള്ള മറ്റു ജില്ലകളിലും കമ്മറ്റിയെ രൂപപ്പെടുത്തി പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ഉദ്ദേശം. ആദ്യം മലബാറിന്റെ ജില്ലകളില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി കാസര്‍ഗോഡ് ജില്ലാ കോര്‍ഡിനേഷന്‍ കമ്മറ്റി രൂപീകരിക്കുകയും ക്ഷേത്രവുമായി ബന്ധപ്പെട്ട് നില്ക്കുന്ന പാര്‍ട്ടി അനുഭാവികളുടെ യോഗം ചേരുകയും ചെയ്തതായിട്ടാണ് വിവരം. ക്ഷേത്രോത്സവം ഉള്‍പ്പെടെ അമ്പലവുമായി ബന്ധപ്പെട്ട വിവിധ കമ്മറ്റികളിലും പരിപാടികളിലും കയറിപ്പറ്റുക. ക്ഷേത്രങ്ങളും വിശ്വാസികളുമായുള്ള ബന്ധം ശക്തമായി ഊട്ടിയുറപ്പിക്കുക, ശക്തമായ സ്വാധീനം ഉണ്ടാക്കുകയൊക്കെയാണ് ലക്ഷ്യമിടുന്നത്.
കേരളത്തിലെ വിവിധ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ബിജെപിയുടെയും സംഘപരിവാറിന്റെയും ഒരു ശക്തമായ സ്വാധീനം നിലനില്‍ക്കുന്നുണ്ടെന്ന വിലയിരുത്തലുകള്‍ പാര്‍ട്ടിക്കുള്ളിലുണ്ട്. ഈ സംവിധാനം പൊളിക്കുക എന്നതാണ് പ്രധാനം. നേരത്തേ പാര്‍ലമെന്റ്, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ വലിയ തിരിച്ചടിയാണ് സിപിഐഎം നേരിട്ടത്. പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിലും തിരിച്ചടിയേറ്റതോടെ പാര്‍ട്ടിക്ക് കേരളത്തില്‍ 10 വര്‍ഷത്തിന് ശേഷം ഭരണവും നഷ്ടമായിരുന്നു. ഇത് വലിയ തിരിച്ചടിയായി മാറിയതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്നും വലിയ കൊഴിഞ്ഞുപോക്കും വോട്ടുനഷ്ടവും ഉണ്ടാകുന്നതായി പാര്‍ട്ടിക്കുള്ളില്‍ തന്നെ വിലയിരുത്തലുണ്ട്.
നാലു പതിറ്റാണ്ടിനിയില് സി.പി.ഐഎമ്മിന് ഏറ്റവും വലിയ വോട്ടുചോര്‍ച്ച കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉണ്ടായതെന്ന് സി.പി.ഐ.എം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. നാല്‍പ്പത് വര്‍ഷത്തിനിടയില്‍ ഏറ്റവും വലിയ വോട്ട് ചോര്‍ച്ചയാണ് ഉണ്ടായിരിക്കുന്നതെന്നാണ് കേന്ദ്രക്കമ്മറ്റി യുടെ വിലയിരുത്തല്‍. 2021-ല്‍ 25.38 ശതമാനമായിരുന്ന പാര്‍ട്ടിയുടെ വോട്ട് വിഹിതം 2026-ല്‍ എത്തിയപ്പോള്‍ 21.77 ശതമാനമായി കൂപ്പുകുത്തി. അതേസമയം കോണ്‍ഗ്രസ് തങ്ങളുടെ വോട്ട് വിഹിതം 25.12 ശതമാനത്തില്‍ നിന്ന് 28.79 ശതമാനമായി ഉയര്ത്തിതായും വ്യക്തമാക്കുന്നു.

Comments