ഭാര്യ ആര്‍തിയുമായുളള വിവാഹമോചന കേസില്‍ തമിഴ് നടന് രവി മോഹന്‍ (ജയം രവി) ആശ്വാസകരമായ കോടതി വിധി. വിചാരണ പൂര്‍ത്തിയാക്കുന്നതുവരെ പ്രതിമാസം 40 ലക്ഷം രൂപ ഇടക്കാല ജീവനാംശമായി വേണമെന്ന ആര്‍തിയുടെ ആവശ്യമാണ് കോടതി തളളിയത്. പകരം കേസ് പൂര്‍ണമായി തീര്‍പ്പാക്കുന്നത് വരെ പ്രതിമാസം 3 ലക്ഷം രൂപ നല്കിയാല് മതിയെന്ന് ചെന്നൈ കുടുംബ കോടതി നിര്‍ദേശിച്ചു.
ഇതിനു പുറമെ തന്റെ മക്കളെ കാണുന്നതിനും അവര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതിനും കൃത്യമായ വ്യവസ്ഥകളോടെ രവിക്ക് കോടതി അനുമതി നല്‍കിയിട്ടുണ്ട്. മക്കളെ കാണാന്‍ അനുവദിക്കുന്നില്ലെന്ന പരാതി നടന് ഉന്നയിച്ചിരുന്ന സാഹചര്യത്തിലാണ് കോടതിയുടെ നിര്‍ണായക തീരുമാനം.
മക്കളുടെ സ്കൂള്‍ ഫീസും മറ്റ് ജീവിതച്ചെലവുകളും നടന് നല്‍കുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞ ജൂണിലാണ് ആര്‍തി ചെന്നൈ കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയത്. 2025 ഏപ്രിലില്‍ മുതല്‍ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കോ മറ്റ് ചെലവുകള്‍ക്കോ ഉളള പണം രവി മോഹന്‍ നല്‍കിയിട്ടില്ലെന്നാണ് ആര്‍തി ഹര്‍ജിയില്‍ വ്യക്തമാക്കിയത്. മക്കളുടെ ആവശ്യങ്ങള്‍ക്കായി തനിക്കും കുട്ടികള്‍ക്കും കൂടി പ്രതിമാസം 40 ലക്ഷം രൂപ ഇടക്കാല ജീവനാംശമായി അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
2009 ജൂണ്നാലിനാണ് ആര്‍തിയും രവി മോഹനും വിവാഹിതരായത്. നീണ്ട 15 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2024 സെപ്റ്റംബറിലാണ് ഇരുവരും വേര്‍പിരിയുന്നതായി പ്രഖ്യാപിച്ചത്.

Comments