ഇളയ സഹോദരി അഹാന ഡിയോളിന് ഹൃദ്യമായ ജന്മദിനാശംസകളുമായി ബോളിവുഡ് നടി ഇഷ ഡിയോൾ. സ്നേഹവും വാത്സല്യവും നിറഞ്ഞ ജന്മദിന സന്ദേശത്തോടൊപ്പം, തങ്ങളുടെ പിതാവും അന്തരിച്ച ഇതിഹാസ നടനുമായ ധർമ്മേന്ദ്രയുടെ അനുഗ്രഹം എപ്പോഴും അഹാനയ്ക്കുണ്ടായിരിക്കുമെന്നും ഇഷ ഓർമ്മിപ്പിച്ചു. ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു താരം അഹാനയ്ക്ക് ആശംസകൾ നേർന്നത്.
"ജന്മദിനാശംസകൾ എന്റെ അന്നി ബേബി.. ഏറ്റവും ഇളയവളും ഏറ്റവും ബുദ്ധിമതിയും നീയാണ്. അപ്പയുടെ അനുഗ്രഹം എപ്പോഴും നിന്റെ കൂടെയുണ്ട്. സന്തോഷത്തോടെയും ആരോഗ്യത്തോടെയും ശക്തയായിരിക്കുക, എപ്പോഴും സ്നേഹിക്കുന്നു" എന്നായിരുന്നു ഇഷ ഡിയോൾ കുറിച്ചത്.

സഹോദരിമാർ ഇരുവരും പുഞ്ചിരിച്ചുകൊണ്ട് ഒരുമിച്ച് നിൽക്കുന്ന മനോഹരമായ ചിത്രവും ഇഷ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. പ്രശസ്ത നടൻ ധർമ്മേന്ദ്രയുടെയും നടി ഹേമമാലിനിയുടെയും മക്കളാണ് ഇഷയും അഹാനയും. സിനിമയിൽ സജീവമല്ലെങ്കിലും ഒരു പ്രഗത്ഭയായ ക്ലാസിക്കൽ നർത്തകിയാണ് അഹാന. 2014-ൽ വ്യവസായിയായ വൈഭവ് വോറയെയാണ് അഹാന വിവാഹം കഴിച്ചത്.

Comments