കീവ്: കരിങ്കടല്‍ തുറമുഖത്തിന് സമീപം ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ തുടരുന്നതിനിടയില്‍, ഉക്രെയ്നിലെ ചോര്‍നോമോര്‍സ്ക് തുറമുഖത്ത് ചരക്കുകപ്പലില്‍ 15 ജീവനക്കാര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നും അതില്‍ കുറഞ്ഞത് 13 പേര് ഇന്ത്യന്‍ നാവികരുമാണെന്ന് റിപ്പോര്‍ട്ട്. ഫോര്‍വേഡ് സീമെന്‍സ് യൂണിയന് ഓഫ് ഇന്ത്യയാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. റഷ്യയും ഉക്രെയ്നും തമ്മിലുള്ള പോരാട്ടം കരിങ്കടല്‍ തുറമുഖത്തിന് സമീപം തുടരുന്നതിനാല്‍, കുടുങ്ങിക്കിടക്കുന്നവരുടെ ജീവന് തന്നെ ഭീഷണിയിലായിരിക്കുകയാണെന്നാണ് വിവരം.
എപ്പോള്‍ വേണമെങ്കിലും കപ്പലിന് നേരെ നേരിട്ടുള്ള ആക്രമണം ഉണ്ടായേക്കാമെന്നാണ് ആശങ്ക. ഉക്രേനിയന്‍ തുറമുഖമായ ചോര്നോമോര്സ്കില് നിലവിലുള്ള എം.വി. അമീര്‍1 എന്ന കപ്പലിലാണ് 13 ഇന്ത്യന്‍ നാവികര്‍ ഉള്‍പ്പെടെ 15 ജീവനക്കാര്‍ ഭയന്നുകഴിയുന്നത്. എക്സില്‍ എഫ്.എസ്.യു.ഐ ഇട്ട പോസ്റ്റില്‍ പറഞ്ഞു. ജീവനക്കാരുടെ സുരക്ഷ ഉടന്‍ ഉറപ്പാക്കാനും വേഗത്തില്‍ നാട്ടിലെത്തിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോടും കപ്പലുടമകളോടും കപ്പലിന്റെ ഫ്ലാഗ് സ്റ്റേറ്റിനോടും മറ്റ് അധികാരികളോടും സംഘടന അഭ്യര്‍ത്ഥിച്ചു.
കപ്പലിന് തൊട്ടടുത്തായി ആവര്‍ത്തിച്ചുള്ള ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നും പറയുന്നു. കപ്പലില്‍ നിന്ന് പകര്‍ത്തിയതെന്ന് കരുതുന്ന, കപ്പലിന് സമീപത്തെ പ്രദേശങ്ങളില്‍ കറുത്ത പുക ഉയരുന്ന ദൃശ്യങ്ങള്‍ അടങ്ങിയ ഒരു വീഡിയോയും നാവികരുടെ യൂണിയന് പങ്കുവെച്ചിട്ടുണ്ട്. 13 ഇന്ത്യന്‍ നാവികര്‍ പ്രതിസന്ധിയിലാണെന്ന വാര്‍ത്തകളോട് ഇതുവരെ വിദേശകാര്യ മന്ത്രാലയമോ ഷിപ്പിംഗ് കമ്പനിയോ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ആഴ്ച കരിങ്കടലില്‍ ഒരു ചരക്കുകപ്പലിന് നേരെ നടന്ന ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന് കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ ഉക്രേനിയന്‍ അംബാസഡര്‍ ഒലക്സാണ്ടര്‍ പോളിഷ്ചുക്കിനെ വിളിച്ചുവരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഡല്‍ഹിയുടെ ഗൗരവമായ ആശങ്ക അംബാസഡറെ അറിയിച്ചതായും വാണിജ്യ കപ്പലുകള്‍ക്ക് നേരെ നടക്കുന്ന ഇത്തരം ആക്രമണങ്ങളെ ഏറ്റവും ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. റഷ്യയും ഉക്രെയ്നും തമ്മിലുള്ള പുതിയ ശത്രുതയ്ക്കിടയില്‍ എം.വി. ഒമോര്‍ഫി എന്ന കപ്പലിന് നേരെ ഉക്രേനിയന്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

Comments