ഇസ്ലാമാബാദ്: പാക് അധീന കശ്മീരിൽ (പിഒകെ) നടക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിനിടയിൽ സുരക്ഷാ സേന പ്രതിഷേധക്കാരെ വെടിവെച്ചുകൊന്ന നടപടിയെ ന്യായീകരിച്ച് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് രംഗത്ത്. പ്രതിഷേധക്കാരെ താൻ ഇന്ത്യയെപ്പോലെ ശത്രുക്കളായിട്ടാണ് കാണുന്നതെന്നാണ് അദ്ദേഹം വിവാദ പരാമർശം നടത്തിയിരിക്കുന്നത്. എക്സിൽ പ്രചരിക്കുന്ന വീഡിയോയിലാണ് പാക് മന്ത്രിയുടെ ഈ പ്രതികരണം.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പിഒകെയിലെ റാവലാകോട്ട് മേഖലയിലുണ്ടായ സംഘർഷത്തിനിടയിൽ പാക് സുരക്ഷാ സേനയുടെ വെടിവെപ്പിൽ കുറഞ്ഞത് 32 കശ്മീരി പ്രക്ഷോഭകരാണ് കൊല്ലപ്പെട്ടത്. ജൂൺ 5 മുതൽ പിഒകെയിൽ തുടരുന്ന പ്രക്ഷോഭങ്ങളിൽ ഇതുവരെ 90-ലധികം ജീവനുകളാണ് പൊലിഞ്ഞത്. മിർപൂർ നഗരത്തിൽ സുരക്ഷാ സേന സിവിലിയന്മാർക്ക് നേരെ വെടിവെപ്പ് നടത്തുന്നതും മൃതദേഹങ്ങൾ വാഹനങ്ങളിൽ കയറ്റി കൊണ്ടുപോകുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രദേശത്തെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ രംഗത്തുവന്ന ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുമായി ബന്ധമുള്ള പ്രവർത്തകരാണ് കൊല്ലപ്പെട്ടവരിൽ ഏറെയും. സംഘടനയുടെ സ്ഥാപക അംഗം ഉമർ നസീറിന്റെ ഇളയ സഹോദരൻ ഉസ്മാൻ നസീറും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. സമാധാനപരമായി പ്രതിഷേധിച്ച ജനങ്ങൾക്ക് നേരെ പാക് സേന ഷെല്ലാക്രമണവും വെടിവെപ്പും നടത്തുകയാണെന്നും തങ്ങളുടെ സ്വന്തം ഭൂമിയിലാണ് ഈ അതിക്രമങ്ങളെന്നും സംഘടന വ്യക്തമാക്കി.

Comments