ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ പിറന്നാൾ ദിനത്തിൽ ഹൃദ്യമായ ആശംസകളുമായി ഇരട്ടക്കുട്ടികളായ ഷഹ്രാന് ദത്തും ഇഖ്റ ദത്തും. തങ്ങളെ പിന്തുണയ്ക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഏറ്റവും മികച്ച അച്ഛനാണ് അദ്ദേഹമെന്ന് ഇരുവരും സോഷ്യൽ മീഡിയയിൽ കുറിച്ചു.
അച്ഛനൊപ്പമുള്ള പരമ്പരാഗത വെള്ള വസ്ത്രം ധരിച്ചുകൊണ്ടുള്ള മനോഹരമായ ഒരു ചിത്രം പങ്കുവെച്ചായിരുന്നു ഷഹ്രാന് ആശംസകൾ നേർന്നത്. "ആർക്കും ചോദിക്കാൻ കഴിയുന്നതിൽ വെച്ച് ഏറ്റവും മികച്ച അച്ഛന് ജന്മദിനാശംസകൾ. എപ്പോഴും കൂടെയുണ്ടായിരിക്കുന്നതിനും, എന്നെ പിന്തുണയ്ക്കുന്നതിനും, ദിവസവും പ്രചോദിപ്പിക്കുന്നതിനും നന്ദി. നിങ്ങൾക്ക് മികച്ച ആരോഗ്യവും അനന്തമായ സന്തോഷവും വരും വർഷങ്ങളിൽ നിരവധി മികച്ച നിമിഷങ്ങളും ആശംസിക്കുന്നു. എപ്പോഴും സ്നേഹിക്കുന്നു," ഷഹ്രാന് കുറിച്ചു.

പോസ്റ്റിന് മറുപടിയുമായി സഞ്ജയ് ദത്തും എത്തി. "ഞാൻ നിന്നെ സ്നേഹിക്കുന്നു മകനേ, ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ടാകും" എന്നായിരുന്നു താരം സ്നേഹത്തോടെ കുറിച്ചത്.
അച്ഛനെ കെട്ടിപ്പിടിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ഇഖ്റയും തന്റെ സന്തോഷം പങ്കുവെച്ചു. "ജന്മദിനാശംസകൾ പപ്പാ, എപ്പോഴും കൂടെയുണ്ടായിരിക്കുന്നതിനും, പിന്തുണയ്ക്കുന്നതിനും, എന്നെ ചിരിപ്പിക്കുന്നതിനും നന്ദി. എന്റെ ജീവിതത്തിൽ നിങ്ങളെ ലഭിച്ചതിൽ ഞാൻ വളരെ നന്ദിയുള്ളവളാണ്. നിങ്ങളുടെ ജന്മദിനം സന്തോഷവും സ്നേഹവും നിറഞ്ഞതായിരിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. ഞാൻ നിങ്ങളെ വളരെധികം സ്നേഹിക്കുന്നു പപ്പാ" എന്നായിരുന്നു ഇഖ്റ ദത്ത് കുറിച്ചത്.
ഇതിഹാസ താരങ്ങളായ സുനിൽ ദത്തിന്റെയും നർഗീസിന്റെയും മകനാണ് സഞ്ജയ് ദത്ത്. 2008-ൽ നടി മാന്യതയെ വിവാഹം കഴിച്ച സഞ്ജയ് ദത്തിന് 2010 ഒക്ടോബറിലാണ് ഇരട്ടക്കുട്ടികളായ ഷഹ്റാനും ഇഖ്റയും ജനിച്ചത്.
മാന്യതയെ വിവാഹം കഴിക്കുന്നതിന് മുൻപ് സഞ്ജയ് നടി റിച്ച ശർമ്മയെ വിവാഹം കഴിച്ചിരുന്നു. ആ ബന്ധത്തിൽ അദ്ദേഹത്തിന് ത്രിഷാല ദത്ത് എന്നൊരു മകളുമുണ്ട്. ബ്രെയിൻ ട്യൂമറിനെത്തുടർന്നുള്ള ചികിത്സയിലായിരുന്ന റിച്ച 1996-ലാണ് അന്തരിച്ചത്.

Comments