തിരുവനന്തപുരം: ശബരിമലയിലേക്കുള്ള നെയ്യുമായി ബന്ധപ്പെട്ട തിരിമറിയില്‍ സമഗ്ര അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍. തട്ടിപ്പില്‍ മില്‍മയുടേയും ദേവസ്വത്തിന്റെയും ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കും. ഷീബ കൈമളിന്റെ നേത്യത്വത്തില്‍ മൂന്നംഗ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചി ട്ടുണ്ട്. ശബരിമലയിലേക്കുള്ള നെയ്യ് വിതരണത്തിലെ ക്രമക്കേട് ദേവസ്വം ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ് നടക്കില്ലെന്നാണ് വിലയിരുത്തല്‍.
മഹാരാഷ്ട്രയില്‍ നിന്ന് പാല് വാങ്ങിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സമഗ്ര അന്വേഷണം ഉണ്ടാകും. തിരിമറിയില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും സഹായം ഉണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് ക്ഷീരവികസനമന്ത്രി ബിന്ദുകൃഷ്ണ പറഞ്ഞു. അതേസമയം ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. ഇതിനൊപ്പമായിരിക്കും സമഗ്രമായ മറ്റൊരന്വേഷണവും നടക്കുക.
പത്തനംതിട്ട ഡയറിയില്‍ നിന്ന് 510 രൂപയ്ക്ക് ഗുണമേന്മയുള്ള നെയ്യ് വാങ്ങി അത് 710 രൂപയ്ക്ക് പുറത്ത് മറിച്ചുവില്‍ക്കും. പകരം തമിഴ്നാട്ടില്‍ നിന്ന് ഗുണ മേന്മയില്ലാത്ത നെയ്യ് കൊണ്ടുവന്ന് കുപ്പികളില്‍ നിറച്ച് ശബരിമലയിലേക്ക് കൊണ്ടുപോകുന്നു എന്നാണ് ആരോപണം. ദേവസ്വം ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഇത് സാധ്യമാകില്ലെന്നാണ് വിലയിരുത്തല്‍.
പമ്പ വരെ എത്തിക്കുന്ന നെയ്യ് ദേവസ്വം ഉദ്യോഗസ്ഥര്‍ പരിശോധിച്ചാണ് സന്നിധാന ത്തിലേക്ക് കടത്തിവിടുക. ഗുണനിലവാരം കുറഞ്ഞ നെയ്യ് സന്നിധാനത്ത് എത്തുന്നുണ്ടെങ്കില്‍ ഉദ്യോഗസ്ഥരും ക്രമക്കേട് നടത്തിയിട്ടുണ്ടാകണം എന്നാണ് വിലയിരുത്തല്‍. മില്‍മയുടെ തിരുവനന്തപുരം മേഖല യൂണിയനെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള അഴിമതികളാണ് പുറത്തുവന്നിരുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ശബരിമലയിലേക്ക് നല്കിയ നെയ്യിലടക്കം തിരിമറി നടത്തിയതായി കണ്ടെത്തിയത്.

Comments