ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സമരവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ വനിതാനേതാവ് ഐഷിഘോഷിനെതിരേയുള്ള പോലീസ്നീക്കം രാജ്യസഭയില്‍ ചര്‍ച്ച ചെയ്ത് പാര്‍ലമെന്റില്‍ ഇന്നും ബഹളം. രാജ്യസഭയില്‍ ജോണ്‍ബ്രിട്ടാസ് വിഷയം ഉന്നയിച്ചപ്പോള്‍ നടപടിയെ ന്യായീകരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. യൂണിഫോം ഇല്ലാത്ത പോലീസ് എസ്എഫ്ഐ ജനറല്‍ സെക്രട്ടറിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് എത്തിയെന്നും അമിത്ഷാ ഇതിന് മറുപടി നല്‍കണമെന്നും ജോണ്‍ബ്രിട്ടാസ് ആവശ്യപ്പെട്ടു.
2021 ലെ കേസില്‍ അറസ്റ്റിന് നീക്കം നടന്നു എന്നും പറഞ്ഞു. എന്നാല്‍ ഇതൊരു സാധാരണ നടപടിമാത്രം എന്നായിരുന്നു ഇതിന് ജെ.പി. നദ്ദ നല്കിയ മറുപടി. വിദ്യാര്‍ത്ഥി നേതാവായിരുന്ന അടിയന്തരാവസ്ഥ കാലത്ത് താന്‍ ക്ലാസ്സ് മുറിയില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു. ജന്തര്‍മന്ദറിലേക്ക് പോയി എന്നതാണ് കാരണമെന്നും വിദ്യാര്‍ത്ഥി നേതാക്കള്‍ ഇതൊക്കെ സഹിക്കാന്‍ കഴിയണമെന്നും പറഞ്ഞു.
മല്ലികാര്‍ജ്ജുന ഖാര്‍ഗേയും വിമര്‍ശിച്ച് രംഗത്ത് വന്നു. പാര്‍ട്ടിഓഫീസില്‍ പോലീസ് കയറിയത് ജനാധിപത്യത്തിന് തന്നെ നാണക്കേടാണെന്നായിരുന്നു കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖര്‍ഗേ പറഞ്ഞത്. കുട്ടികളെ മര്‍ദ്ദിച്ചവര്‍ സൈ്വര്യമായി വിഹരിക്കുകയാണെന്നും പറഞ്ഞു. കര്‍ശനമായ നടപടി ഈ ഉദ്യോഗസ്ഥര്ക്കെതിരേ എടുക്കണമെന്നും പറഞ്ഞു. പാര്‍ലമെന്റിലെ ഇരുസഭകളില്‍ ഇന്നും വലിയ ബഹളമായിരുന്നു. നേരത്തേ ലോക്സഭ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്നു.

Comments