ന്യൂഡൽഹി: മോദി സർക്കാരിലെ മുതിർന്ന നേതാവായ ധർമേന്ദ്ര പ്രധാനെ പുറത്താക്കിയ ശേഷവും സിജെപി വിശ്രമിക്കാനൊരുക്കമല്ല എന്ന് സൂചന. കർഷകരെയും വിദ്യാർത്ഥികളെയും യുവജനങ്ങളെയും ഉൾപ്പെടുത്തി സംയുക്ത മുന്നേറ്റം രൂപീകരിക്കുന്നതിന്റെ ഭാഗമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) കർഷക നേതാവ് രാകേഷ് ടികായത്തുമായി കൂടിക്കാഴ്ച നടത്തി.നരേന്ദ്ര മോദി സർക്കാരിനെതിരെ കർഷകരും വിദ്യാർത്ഥികളും രാജ്യത്തുടനീളം ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്ന് യോഗത്തിന് ശേഷം സിജെപി വക്താവ് അശുതോഷ് റാങ്ക അറിയിച്ചു.
ഭാരതീയ കിസാൻ യൂണിയന്റെയും (ബികെയു) സിജെപിയുടെയും മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. വിദ്യാർത്ഥി സമരങ്ങൾക്ക് നൽകിയ പിന്തുണയ്ക്ക് സിജെപി നേതാക്കൾ രാകേഷ് ടികായത്തിന് നന്ദി അറിയിക്കുകയും, വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ കർഷകരുടെ പിന്തുണ തേടുകയും ചെയ്തു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കർഷക സംഘടനകളുടെയും യുവജനങ്ങളുടെയും സഹകരണത്തോടെ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്ന് സിജെപി മുന്നറിയിപ്പ് നൽകി.
പരീക്ഷാ ക്രമക്കേടുകൾക്കും നീറ്റ് പേപ്പർ ചോർച്ചയ്ക്കും എതിരെയുള്ള 36 ദിവസം നീണ്ട സമരത്തിന് ശേഷം കർഷകരുടെയും യുവാക്കളുടെയും മറ്റ് വിഷയങ്ങൾ കൂടി ഉൾപ്പെടുത്തി പ്രക്ഷോഭം വ്യാപിപ്പിക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്. എന്നാൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും നൽകിയ ഉറപ്പുകൾ പൂർണ്ണമായി നടപ്പിലാക്കിയില്ലെന്നും, ബിഹാർ, പശ്ചിമ ബംഗാൾ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ വിദ്യാർത്ഥികൾക്കെതിരെ ഇനിയും കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെന്നും സംഘടന ആരോപിച്ചു.
മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജിയോടുകൂടിയാണ് കഴിഞ്ഞ ശനിയാഴ്ച സമരം അവസാനിച്ചത്. സമരക്കാർക്കെതിരെയുള്ള കേസുകൾ പിൻവലിക്കാമെന്ന വാഗ്ദാനം സർക്കാർ പാലിച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭം പുനരാരംഭിക്കുമെന്ന് സിജെപി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Comments