ആലുവ: ശനിയാഴ്ച രാത്രി ആലുവയില്‍ നിന്നും കാണാതായ 12 കാരിയെ പൂനെയില്‍ നിന്നും സുരക്ഷിതമായി കണ്ടെത്തി. കൊല്ലം ഓച്ചിറ സ്വദേശി അഭിജിത് എന്ന യുവാവിനൊപ്പം കണ്ടെത്തുകയായിരുന്നു. പൂനെയില്‍ റെയില്‍വേസ്റ്റേഷനില്‍ നിന്നും രണ്ടുപേരെയും റെയില്‍വേപോലീസ് പിടികൂടി.
ഇന്നലെ വൈകിട്ട് നാലരയോടെയാണ് പൂനെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇരുവരെയും കണ്ടെത്തിയത്. ആലുവസ്വദേശിയായ പെണ്‍കുട്ടി ഓച്ചിറക്കാരനായ യുവാവിനെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. ഇയാള്‍ കുറേ നാളായി ചെറായില്‍ ഐസ്ക്രീം കച്ചവടം നടത്തുകയായിരുന്നു. അഭിജിത്തിനെതിരേ പോലീസ് കേസെടുത്തു. ഏതൊക്കെ വകുപ്പുകള്‍ ചുമത്തണമെന്ന് പിന്നീട് തീരുമാനിക്കും.
പെണ്‍കുട്ടിയെ കാണാതായതിന് പിന്നാലെ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും യുവാവിന്റെ വിവരം പോലീസ് കണ്ടെത്തുകയും സുഹൃത്തുക്കള്‍ വഴി നടത്തിയ അന്വേഷണത്തില്‍ ഇരുവരും ട്രെയിന്‍ കയറിയതായി വിവരം കിട്ടുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് പിന്തുടര്ന്നു. ശനിയാഴ്ച രാത്രി 8.30 യോടെയാണ് പെണ്‍കുട്ടിയെ കാണാതായത്. കൂട്ടുകാരിയുടെ വീട്ടിലേക്കെന്ന്പറഞ്ഞാണ് പോയത്. വല്യമ്മുടെ ഫോണമായിട്ടാണ് പോയത്.
അഭിജിത്തിന്റെ നിര്‍ദേശപ്രകാരം കുട്ടി മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതിനാല്‍ പോലീസിന് ഇവരെ കണ്ടെത്താന്‍ ബുദ്ധിമുട്ടായിരുന്നു. പിന്നീട് മംഗലാപുരത്തും ഗോവയിലും ഫോണ്‍ ഓണ്‍ചെയ്തു. ഇതോടെ പോലീസ് മംഗലാപുരത്തും പിന്നാലെ ഗോവയിലും എത്തി. ഒടുവില്‍ പൂനെയില്‍ എത്തിയപ്പോള്‍ റെയില്‍വേ പോലീസിന്റെ സഹായത്തോടെയാണ് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

Comments