ന്യൂഡല്‍ഹി: പദ്ധതികളുടെ പരിസ്ഥിതി അനുമതിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം തള്ളി സുപ്രീംകോടതി. പദ്ധതികള്‍ തുടങ്ങിയശേഷം പാരസ്ഥിതികാനുമതി വാങ്ങിയാല്‍ മതിയെന്ന കേന്ദ്രസര്‍ക്കാരിന്റെ നിയമമാണ് സുപ്രീംകോടതി നിരോധിച്ചത്. ഇതോടെ വികസന പദ്ധതികള്‍ക്ക് പാരിസ്ഥിതിക അനുമതി മുന്‍കൂറായി നേടേണ്ടി വരും.
പാരിസ്ഥിതികാനുമതിയുമായി ബന്ധപ്പെട്ട് കേന്ദ്രം നല്കിയ പുന: പരിശോധനാ ഹര്‍ജി ചീഫ്ജസ്റ്റീസ് അദ്ധ്യക്ഷനായ ബഞ്ച് തള്ളുകയായിരുന്നു. ഇക്കാര്യത്തില്‍ 2021 ല്‍ കേന്ദ്രം കൊണ്ടുവന്ന ഓഫീസ് മെമ്മോറാണ്ടം ഇനി അനുസരിക്കാനാകില്ല. ഇത് അനുസരിച്ച് അപേക്ഷ സ്വീകരിക്കുന്നതിനും അനുമതി നല്‍കുന്നതിനും നിരോധനം നലകിയിട്ടുണ്ട്. വികസനപദ്ധതികള്‍ക്ക് മുന്‍കൂര്‍ അനുമതി വേണ്ടെന്നും പദ്ധതി ആരംഭിച്ച ശേഷം അനുമതി തേടാം എന്നുമായിരുന്നു ഓഫീസ് മെമ്മോറാണ്ടത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വിപുല്‍ എം. പഞ്ചോളി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് തള്ളിയത്.
പാരിസ്ഥിതികാനുമതി ചട്ടങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് ഭരണപരമായ എക്സിക്യൂട്ടീവ് ഉത്തരവുകളേക്കാള്‍ ഔപചാരികമായ നിയമപരമായ വിജ്ഞാപനങ്ങള്‍ ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. ഓഫീസ് മെമ്മോറാണ്ടം 1986 ലെ പരിസ്ഥിതി നിയമത്തിന്റെ പരിധിക്ക് അതീതമാണെന്ന് കോടതി വിലയിരുത്തി. ഇതിനകം നല്‍കിയിട്ടുള്ള പാരിസ്ഥിതികാനുമതികള്‍ സുരക്ഷിതമായി തുടരും.
അസാധാരണമായ സാഹചര്യങ്ങളില്‍, ഉചിതമായ നിയമപരമായ പ്രക്രിയകളിലൂടെ കേന്ദ്ര സര്‍ക്കാരിന് പരിമിതമായ, സമയബന്ധിതമായ മാപ്പ് നല്കല് പദ്ധതികള്‍ വേണമെങ്കില്‍ കൊണ്ടുവരാവുന്നതാണെന്നും കോടതി പറഞ്ഞു.

Comments