കോട്ടയം: കോട്ടയം ജില്ലയിലെ ബാറുകളുടെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ച് എക്സൈസ് മന്ത്രി എം ലിജു. രാവിലെ ഏഴ് മണി മുതല്‍ ജില്ലയില്‍ പലയിടത്തും ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നു. മുൻ എക്സൈസ് മന്ത്രിയല്ല ഈ പ്രത്യേക ആനുകൂല്യം അനുവദിച്ചതെന്നും വിമുക്തി ഉദ്യോഗസ്ഥര്‍ക്കായി വിളിച്ച യോഗത്തിൽ വിമര്‍ശനം നടത്തി.
മറ്റ് ജില്ലകളിലെ സമയക്രമം കോട്ടയം ജില്ലയിലെ ബാറുകൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച മന്ത്രി ജില്ലയില്‍ മാത്രം ഈ സവിശേഷ സാഹചര്യം തുടരേണ്ട കാര്യമില്ലെന്നും പറഞ്ഞു. പാലക്കാട് ജില്ലയിലടക്കം സ്വയംപര്യാപ്തമായതും അല്ലാത്തതുമായ ഷാപ്പുകളുടെ പട്ടിക പോലും ലഭ്യമല്ല. അടിയന്തരമായി എല്ലാ ജില്ലകളില്‍ നിന്നും വേര്‍തിരിച്ചുള്ള പട്ടിക തയ്യാറാക്കി സമര്‍പ്പിക്കണം. പത്തനംതിട്ട ജില്ലയിലെ വ്യാപകമായ കള്ളവാറ്റ് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
കഴിഞ്ഞ ദിവസം എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെയും മന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. എക്സൈസ് ഉദ്യോഗസ്ഥര്‍ ബാറില്‍ പോയി കെയ്സ് കണക്കിന് മദ്യം ആവശ്യപ്പെടുന്നുവെന്ന് ബാര്‍ ഉടമകള്‍ തന്നോട് പരാതി പറഞ്ഞിട്ടുണ്ട്. ആദ്യം ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കൊടുക്കുന്നു. പിന്നീട് താഴെതലത്തിലുള്ള ഉദ്യോഗസ്ഥർക്ക് . ഇതൊക്കെ ശരിയാണോയെന്ന് പരിശോധിക്കാനുള്ള സംവിധാനം ഉണ്ടാകണം. അതൊന്നും ഇവിടെ നടക്കില്ല. അത്തരമൊരു അവകാശം ആര്‍ക്കും ഇല്ല. ഇത്ര കെയ്സ് അങ്ങോട്ട് എത്തിച്ചേക്കൂവെന്ന് പറയുന്നത് ശരിയല്ല എന്നുമായിരുന്നു വിമർശനം.

Comments