ഭര്‍ത്താവും നടനുമായ സഞ്ജയ് ദത്തിന് ജന്മദിനാശംസകള് നേര്‍ന്നുകൊണ്ട് ഭാര്യ മാന്യത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. അദ്ദേഹം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണെന്നാണ് മാന്യത കുറിച്ചത്.
“നിങ്ങള്‍ എന്റെ ഏറ്റവും വലിയ അനുഗ്രഹമാണ്, എന്റെ ശക്തിയാണ്, എന്റെ ഏറ്റവും സന്തോഷം നിറഞ്ഞ ഇടമാണ്. എന്റെ ജീവിതം സ്നേഹവും ചിരിയും അനന്തമായ പിന്തുണയും കൊണ്ട് നിറച്ചതിന് നന്ദി. ഈ വര്‍ഷം നിങ്ങള്‍ക്ക് നല്ല ആരോഗ്യവും സന്തോഷവും അര്‍ഹമായ എല്ലാ വിജയങ്ങളും നല്കി അനുഗ്രഹിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഞാന്‍ നിങ്ങളെ ഇന്ന്, നാളെ, എന്നും സ്നേഹിക്കുന്നു. ജന്മദിനാശംസകള്!” എന്നായിരുന്നു മാന്യതയുടെ വാക്കുകള്‍. വീട്ടില്‍ നടന്ന ലളിതമായ ഒരു ജന്മദിനാഘോഷത്തിന്റെ കുടുംബചിത്രവും അവര്‍ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

ദമ്പതികളുടെ മക്കളായ ഷഹ്രാനും ഇഖ്റയും അച്ഛന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പോസ്റ്റ് പങ്കുവെച്ചിരുന്നു. എപ്പോഴും കൂടെയുണ്ടാകുന്നതിനും പിന്തുണയ്ക്കുന്നതിനും നന്ദി എന്നായിരുന്നു മകള്‍ ഇഖ്റ കുറിച്ചത്. ഏറ്റവും മികച്ച അച്ഛനാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഷഹ്രാന്‍ തന്റെ സ്നേഹം പ്രകടിപ്പിച്ചത്. 2008-ലാണ് മാന്യതയെ സഞ്ജയ് ദത്ത് വിവാഹം കഴിക്കുന്നത്. 2010 ഒക്ടോബറിലാണ് ഇരുവര്‍ക്കും ഇരട്ടക്കുട്ടികളായ ഷഹ്രാനും ഇഖ്റയും ജനിച്ചത്.
ഇതിഹാസ താരങ്ങളായ സുനില്‍ ദത്തിന്റെയും നര്‍ഗീസിന്റെയും മകനാണ് സഞ്ജയ് ദത്ത്. 1981-ല്‍ പുറത്തിറങ്ങിയ 'റോക്കി' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരം നാല് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിലൂടെ ഇന്ത്യന്‍ സിനിമാരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. 'ഖല്‍ നായക്', 'സാജന്', 'വാസ്തവ്', ജനപ്രിയമായ 'മുന്നാ ഭായ്' ഫ്രാഞ്ചൈസി, 'അഗ്നിപഥ്' തുടങ്ങി നിരവധി ചിത്രങ്ങളിലൂടെയാണ് അദ്ദേഹം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത്.

Comments