കൊച്ചി: വിവാദ പോസ്റ്റുകളിലൂടെ വാർത്തകളിൽ നിറയുന്ന നടൻ വിനായകൻ വീണ്ടും അധിക്ഷേപ പോസ്റ്റുമായി രംഗത്ത്. ഇത്തവണ എംപി ജോൺ ബ്രിട്ടാസിനെ ലക്ഷ്യമിട്ടാണ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്. തികച്ചും അധിക്ഷേപകരമായ പരാമർശങ്ങളാണ് പോസ്റ്റിലുള്ളത്. നേരത്തെ ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെയും വിനായകൻ അധിക്ഷേപിച്ചിരുന്നു. ഇത്തരം പരാമർശങ്ങളുടെ പേരിൽ താരം നിയമനടപടികളും നേരിട്ടിരുന്നു.
തികച്ചും മോശം ഭാഷയിൽ തുടങ്ങുന്ന പോസ്റ്റിൽ ‘യുവതീയുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ വല്ല പണിയും എടുത്ത് കുടുംബം പോറ്റെടാ’, എന്ന് പറയുന്നു. ആരോടാണ് പറയുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല എങ്കിലും ജോൺ ബ്രിട്ടാസ് എംപിയുടെ ചിത്രം പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്. ജന്തർ മന്തറിൽ നടന്ന സിജെപി സമരത്തിൽ ബ്രിട്ടാസ് സജീവ സാന്നിധ്യമായിരുന്നു. ഇന്ന് രാജ്യസഭയിലും പ്രതിഷേധമുയർത്തി സംസാരിച്ചിരുന്നു.
എസ്എഫ്ഐ നേതാവ് ഐഷെ ഘോഷിനെ ഡൽഹിയിൽ സിപിഎം ആസ്ഥാനത്തു നിന്ന് പൊലീസ് അറസ്റ്റുചെയ്യാൻ ശ്രമിച്ചിരുന്നു. ഇതിനെതിരെ ജോൺ ബ്രിട്ടാസ് എംപിയും പോലീസുമായി തർക്കമുണ്ടായി. വിഷയം സഭയിൽ അവതരിപ്പിക്കുകയും ചെയ്തു. വിനായകന്റെ പോസ്റ്റിനെതിരെ കടുത്ത വിമർശനമാണുള്ളത്. നടനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.

Comments