തിരുവനന്തപുരം: ഫണ്ട് തട്ടിപ്പ് അനാവശ്യ വിവാദമെന്ന് ബിജെപി ഭാരവാഹി യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തട്ടിപ്പ് നടത്തിയത് കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും പരാതികൾ അച്ചടക്കസമിതിക്ക് കൈമാറിയിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഫണ്ട് തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാക്കൾ പരസ്യ പ്രതികരണം നടത്തരുതെന്ന നിർദേശവും യോഗത്തിൽ ഉണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലങ്ങളിലുണ്ടായ മുന്നേറ്റം നിലനിർത്തി ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടുവിഹിതം വർധിപ്പിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട 'മിഷൻ 2029'നെക്കുറിച്ചും നേതൃയോഗം ചർച്ച ചെയ്തു. പാർട്ടി ജയസാധ്യത കാണുന്ന ആറു ലോക്സഭാമണ്ഡലങ്ങളിൽ ഇപ്പോൾ തന്നെ പ്രവർത്തനം ആരംഭിക്കാനും യോഗം തീരുമാനിച്ചു.
തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് ആരോപണം മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും അത്തരം സംഘടിത ആക്രമണങ്ങളെ തള്ളിക്കളയണമെന്നും യോഗത്തിൽ തീരുമാനമായി. അതേസമയം, പാർട്ടി നടത്തിയ അന്വേഷണത്തെ തുടർന്ന് ആരോപണ വിധേയരായെ സെക്രട്ടറിയെയും തലസ്ഥാനത്തെ രണ്ട് നേതാക്കൾക്കും എതിരെ നടപടിയുണ്ടാകുമെന്നായിരുന്നു നേരത്തെയുള്ള വാർത്തകൾ. എന്നാൽ ഈ വിഷയത്തിൽ തൽക്കാലം നടപടി വേണ്ട എന്നാണ് പാർട്ടി തീരുമാനം എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

Comments