
ന്യൂഡൽഹി: ബി.എസ്-3 വാഹനങ്ങളിൽ ഇ20 പെട്രോൾ ഉപയോഗിക്കുമ്പോൾ ചില റബ്ബർ ഭാഗങ്ങളും ഗാസ്കറ്റുകളും മാറ്റേണ്ടി വന്നേക്കാമെന്ന് റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ അറിയിച്ചു. എന്നാൽ, ഈ ഇന്ധനം വാഹനങ്ങളുടെ മൊത്തത്തിലുള്ള പ്രകടനത്തെ വലിയ തോതിൽ ബാധിക്കുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും എഞ്ചിനുകളിൽ യാതൊരു മാറ്റവും വരുത്തേണ്ടതില്ലെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഡ്രൈവബിലിറ്റി, സ്റ്റാർട്ടബിലിറ്റി, ലോഹങ്ങളുടെയും പ്ലാസ്റ്റിക്കിന്റെയും അനുയോജ്യത എന്നിവയിൽ യാതൊരു പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. 2005-നും 2016-നും ഇടയിൽ നിർമ്മിച്ച ബി.എസ്-3 വാഹനങ്ങളിൽ നടത്തിയ പരിശോധനയിൽ ചില റബ്ബർ ഭാഗങ്ങളും ഗാസ്കറ്റുകളും മാറ്റേണ്ടി വന്നേക്കാമെന്ന് കണ്ടെത്തി.
മൈലേജ് കുറയുന്നത് ഡ്രൈവിംഗ് ശീലങ്ങൾ, വാഹന പരിപാലനം, ടയർ പ്രഷർ, എയർകണ്ടീഷണറുകളുടെ ഉപയോഗം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.







Comments