നീറ്റ് പരീക്ഷാ ക്രമക്കേടില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ നിലപാടെടുത്ത അവതാരകയും നടിയുമായ പേളി മാണിക്ക് സോഷ്യല്‍ മീഡിയയില്‍ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. പ്രതിഷേധം ശക്തമായതോടെ നാല് ലക്ഷത്തോളം ഫോളോവേഴ്സാണ് പേളിയെ അണ്‍ഫോളോ ചെയ്തത്.
സംഭവത്തില്‍ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നതോടെ പേളി മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നെങ്കിലും വിമര്‍ശനങ്ങളും ട്രോളുകളും ഇപ്പോഴും തുടരുകയാണ്. പേളിയുടെ നിലപാടിനെതിരെ നിരവധി പ്രമുഖര്‍ ഇതിനകം തുറന്നപറച്ചിലുകളുമായി എത്തിയിട്ടുണ്ട്. ഇതില്‍ പേളിയുടെ മുന്‍ സ്റ്റൈലിസ്റ്റായ ആരതി രാജ് പറഞ്ഞ വാക്കുകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രധാന ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ കാണുന്നത് പോലെയല്ല പേളിയുടെ പെരുമാറ്റമെന്ന് ഇവർ ആരോപിക്കുന്നു. ചിലപ്പോൾ വാക്കുകൾക്ക് വെളിപ്പെടുത്താൻ കഴിയാത്ത സത്യം കാലം പുറത്ത് കൊണ്ട് വരും. കാമറയ്ക്ക് മുൻപിൽ നിങ്ങൾക്ക് ഇമേജുണ്ടാക്കാം, കരുണയെക്കുറിച്ചും സത്യസന്ധതയെക്കുറിച്ചും സംസാരിക്കാം. എന്നാൽ നിങ്ങളുടെ യഥാർത്ഥ മുഖം ഒരിക്കൽ വെളിച്ചത്ത് വരുമെന്നും ആരതി കുറിച്ചു.
എനിക്ക് മൂന്ന് മില്യൺ ഫോളോവേഴ്സുണ്ട്, ഒരു പോസ്റ്റിന് മൂന്ന് ലക്ഷം രൂപ ചാർജ് ചെയ്യുന്നു. നിനക്കെത്ര ഫോളോവേഴ്സുണ്ട് ആരതി ?- എന്ന് പേളി ചോദിച്ചത് ഞാനിപ്പോഴും ഓർക്കുന്നു. എനിക്ക് മില്യൺ കണക്കിന് ഫോളോവേഴ്സ് കാണില്ല. പക്ഷേ ഇവിടം തിരഞ്ഞെടുത്ത ആത്മാർഥതയുള്ള ആയിരങ്ങളുണ്ടെന്ന് ഞാൻ പുഞ്ചിരിച്ച് മറുപടി നൽകിയെന്നും ആരതി രാജിന്റെ പോസ്റ്റിൽ പറയുന്നു.

പേളി മാണി മോശമായി പെരുമാറിയ മറ്റ് പലരുടെയും അനുഭവം താൻ കേട്ടിട്ടുണ്ടെന്നും ആർത്തവമോ പ്രെഗ്നൻസിയോ ആണ് മോശം പെരുമാറ്റത്തിന് കാരണമായി പേളി പറയാറെന്നും ആരതി രാജ് പറയുന്നു. ന്യായീകരണങ്ങൾ കണ്ടെത്തുന്നതിനേക്കാൾ പ്രധാനം സ്വന്തം ഉത്തരവാദിത്വം ഏറ്റെടുക്കുക എന്നതാണ്.
ഏറ്റവുമൊടുവിൽ, ആളുകൾ ഒരു ബിംബത്തെ ആരാധിച്ചേക്കാം. എന്നാൽ ശാശ്വതമായ ബഹുമാനം നേടിയെടുക്കുന്നത് നമ്മുടെ തുടർച്ചയായ നല്ല പ്രവർത്തികളിലൂടെയാണ്. അല്ലാതെ കുടുംബപ്പേര് കൊണ്ടോ, ന്യായീകരണങ്ങൾ കൊണ്ടോ, പബ്ലിക് ഇമേജ് കൊണ്ടോ അല്ല എന്നും ആരതി കുറിച്ചു.

Comments