ഗുരുഗ്രാം: കഴിഞ്ഞ ദിവസം ഗുരുഗ്രാം പോലീസ് നടത്തിയ റെയ്ഡിൽ എംഡിഎംഎയുമായി കോഴിക്കോട് ജില്ലക്കാരനായ മുൻ പൈലറ്റ് അർഷാദ് അലി എന്ന അജ്ജു (33) അറസ്റ്റിലായി. ഗുരുഗ്രാം സെക്ടർ-103 ന് സമീപത്തുനിന്നാണ് ക്രൈം ബ്രാഞ്ച് ഇയാളെ പിടികൂടിയത്. എൻഡിപിഎസ് നിയമപ്രകാരം രാജേന്ദ്ര പാർക്ക് പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇയാളിൽ നിന്ന് 35 ലക്ഷത്തിലധികം വിലവരുന്ന 814 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു.
നോയിഡയിലുള്ള ഒരു സുഹൃത്തിൽ നിന്നാണ് താൻ 5 ലക്ഷം രൂപയ്ക്ക് എംഡിഎംഎ വാങ്ങിയതെന്നും ബാക്കി തുക മയക്കുമരുന്ന് വിറ്റതിന് ശേഷം നൽകാമെന്നായിരുന്നു ധാരണയെന്നും ചോദ്യം ചെയ്യലിൽ പ്രതി വ്യക്തമാക്കി. ആദ്യം സ്വന്തം ഉപയോഗത്തിനായി വാങ്ങിയിരുന്ന മയക്കുമരുന്ന്, പിന്നീട് സാമ്പത്തിക ലാഭത്തിനായി വിൽപന നടത്താൻ തുടങ്ങിയതാണെന്ന് പോലീസ് പറഞ്ഞു.
മുമ്പ് ഒരു സ്വകാര്യ എയർലൈനിൽ പൈലറ്റായി ജോലി ചെയ്തിട്ടുള്ള ഇയാൾക്ക് എയർ പൈലറ്റ് ലൈസൻസുണ്ടെന്നും എന്നാൽ നിലവിൽ ജോലിയിലില്ലെന്നും സീനിയർ പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

Comments