തൃശൂര്‍: വടക്കാഞ്ചേരി ലൈഫ്മിഷന് തട്ടിപ്പില്‍ തട്ടിയത് കോടികളെന്ന് സിബിഐ. കേസില്‍ വിവാദനായിക സ്വപ്നാസുരേഷ് അടക്കം ആറു പ്രതികള്‍. സന്തോഷ് ഈപ്പനാണ് ഒന്നാംപ്രതി. അതേസമയം പ്രാഥമികമായി സമര്‍പ്പിച്ചിരിക്കുന്ന പ്രതിപ്പട്ടികയില്‍ മുന്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.
പ്രളയബാധിതര്‍ക്ക് ഫ്ലാറ്റ് നിര്‍മ്മിക്കുന്നതിനായി യുഎഇയിലെ റെഡ് ക്രസന്റുമായി ഒപ്പുവെച്ചത് പ്രകാരം 21 കോടി രൂപ ലഭിച്ചിരുന്നു. പദ്ധതിയുടെ ഇടനിലക്കാരായി പ്രവര്‍ത്തിച്ച് ഇവര്‍ കമ്മീഷനായി നാലുകോടി രൂപ തട്ടിയെടുത്തെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. എം ശിവശങ്കര്‍, ലൈഫ് മിഷന് സി ഇ ഒ ആയിരുന്ന യു വി ജോസ് എന്നിവര്‍ക്കെതിരെ സിബിഐയുടെ അന്വേഷണം പുരോഗമിക്കുകയാണ്.

Comments