നടി വാമിഖ ഗബ്ബിയുടെ പുതിയ മേക്കോവര്‍ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നീളന്‍ മുടിയോട് വിടപറഞ്ഞ് പിക്സി കട്ടിലാണ് താരം ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് മുടി മുറിക്കുന്ന ദൃശ്യങ്ങള്‍ വാമിഖ ആരാധകരുമായി പങ്കുവെച്ചത്. സലൂണില്‍ ഇരുന്ന് മുടി മുറിക്കണമോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തില്‍ നിന്നാരംഭിക്കുന്ന വീഡിയോ, ഒടുവില്‍ ആത്മവിശ്വാസത്തോടെ പുതിയ ലുക്ക് അവതരിപ്പിക്കുന്നതോടെയാണ് അവസാനിക്കുന്നത്.
'വിടപറയാനുള്ള ധൈര്യത്തിന് ഒരു ചിയേഴ്സ്' എന്ന അര്‍ഥം വരുന്ന 'Cheers to letting go' എന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചത്. വീഡിയോ വൈറലായതോടെ ആരാധകരും സഹപ്രവര്‍ത്തകരും അഭിനന്ദനങ്ങളുമായി രംഗത്തെത്തുന്നത്.

ഇപ്പോള്‍ കൂടുതല്‍ മനോഹരമായിരിക്കുന്നു', 'ഇന്ത്യന്‍ സെന്‍ഡായ', 'ഈ ലുക്ക് തകര്‍പ്പന്‍' തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്. പിക്സി കട്ടിലും അതേ ആത്മവിശ്വാസത്തോടെ പ്രത്യക്ഷപ്പെട്ട വാമിഖയെ നിരവധി പേരാണ് അഭിനന്ദിച്ചത്.
അഭിനയരംഗത്ത് തിളങ്ങിനില്‍ക്കുന്ന വാമിഖയുടേതായി ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ ചിത്രം 'പതി പത്നി ഔര്‍ വോ 2' ആണ്. ഇനി ലോകേഷ് കനകരാജ് നായകനാകുന്ന 'ഡി സി' എന്ന ചിത്രത്തിലൂടെയാണ് താരം അടുത്തതായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ചിത്രം ഓഗസ്റ്റ് 7-ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

Comments