ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കിയായി മാറിയ നടിയാണ് എസ്തർ അനിൽ. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന താരം അതിനായി സമയം മാറ്റി വെക്കാറുണ്ട്. ഇപ്പോഴിതാ താൻ ഒറ്റയ്ക്ക് ആറു രാജ്യങ്ങളിൽ യാത്ര ചെയ്തതിന്റെ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് എസ്തർ.
കെനിയയിൽ നിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ടായിരുന്നു എസ്തർ തന്റെ സന്തോഷം പങ്കിട്ടത്. ‘എന്റെ മനസ്സ് നിറഞ്ഞിരിക്കുന്നു. ആറു രാജ്യങ്ങൾ പൂർണ്ണമായും സ്വന്തം നിലയിൽ. ഇത്തവണ കെനിയ. കെനിയ, നീ എത്രമാത്രം മാന്ത്രികമായ ഒരു സ്ഥലമാണ്. ഞാൻ ഇവിടെ നിന്നും മടങ്ങിയശേഷവും ഈ ഓർമ്മകൾ എന്നോടൊപ്പം ഉണ്ടാകും. ഇവിടെ വീണ്ടും മടങ്ങിയെത്താൻ ഇത് എന്നെ പ്രേരിപ്പിക്കുന്നു."
പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കുക, പുതിയ സ്ഥലങ്ങൾ സന്ദർശിക്കുക, യാദൃശ്ചികമായ പുഞ്ചിരികൾ, അങ്ങനെ ഈ യാത്രകളിലൂടെയൊക്കെ ഓരോ യാത്രയിലും എന്നെത്തന്നെ ഞാൻ കുറച്ചുകൂടി അടുത്തറിയുന്നു ’ എസ്തർ കുറിച്ചു.

അതേസമയം 'ദൃശ്യം 3' ആണ് എസ്തറിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ദൃശ്യത്തിൽ നായകനായ ജോർജുകുട്ടിയുടെ ഇളയമകളായാണ് എസ്തർ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ചത്. ചിത്രത്തിൽ അഭിനയിക്കുമ്പോൾ 12 വയസ്സായിരുന്നു എസ്തറിന് പ്രായം.
അടുത്തിടെയാണ് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും താരം ബിരുദം പൂർത്തിയാക്കിയത്. മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ശേഷമാണ് എസ്തർ ലണ്ടനിൽ ഉപരിപഠനത്തിന് പോയത്.

Comments