ബെംഗളൂരു: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് അശ്ലീലവും അപകീർത്തികരവുമായ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കെതിരെ ബെംഗളൂരു സൈബർ ക്രൈം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) ലീഗൽ സെൽ അംഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജൂലൈ 27-ന് കേസെടുത്തത്.
ജൂലൈ 16-ന് 'ground.reality_india' എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ അപ്ലോഡ് ചെയ്ത വീഡിയോ ജൂലൈ 25-നാണ് പരാതിക്കാരൻ കണ്ടത്. "എന്തുകൊണ്ടാണ് പ്രതിപക്ഷ പാർട്ടി ഇത്രയും മൗനം പാലിക്കുന്നത്" എന്ന ടാഗ്ലൈനോടെയുള്ള വീഡിയോയിൽ രാഹുൽ ഗാന്ധിയുടെ ചിത്രത്തോടൊപ്പം അശ്ലീലവും ലൈംഗിക ചുവയുള്ളതുമായ പരാമർശങ്ങൾ ഉൾപ്പെടുത്തിയിരുന്നതായി പരാതിയിൽ പറയുന്നു. കോൺഗ്രസ് നേതാവിനെ അപകീർത്തിപ്പെടുത്തുന്നതിനായി ബോധപൂർവ്വമാണ് ഈ ഉള്ളടക്കം നിർമ്മിച്ചതെന്ന് പരാതിക്കാരൻ ആരോപിച്ചു.
പോസ്റ്റിനു താഴെ നിരവധി പേർ അശ്ലീല കമന്റുകളുമായി എത്തിയതായും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. വീഡിയോ അപ്ലോഡ് ചെയ്ത വ്യക്തിയെ മാത്രമല്ല, മോശമായ കമന്റുകൾ ഇട്ട ഉപയോക്താക്കളെയും കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments