ന്യൂഡല്‍ഹി: ബിജെപി എംപിയും നടിയുമായ കങ്കണ റാവത്തും സിവില്‍ ജസ്റ്റിസ് ആന്‍ഡ് പീസ് വക്താവ് സൗരവ് ദാസും തമ്മിലുള്ള വാക്പോര് തുടരുന്നു. തന്റെ പ്രായത്തെയും തൊഴിലിനെയും കുറിച്ച് കങ്കണ നടത്തിയ പരിഹാസങ്ങളെ തള്ളിക്കളഞ്ഞ ദാസ്, തൊഴില്‍ കൊണ്ട് താനൊരു മാധ്യമപ്രവര്‍ത്തകനാണെന്നും എന്നാല്‍ ജീവിതത്തില്‍ ഇപ്പോഴും വിദ്യാര്‍ത്ഥി തന്നെയാണെന്നും പ്രതികരിച്ചു.
നീറ്റ് വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് തനിക്കെതിരേ കങ്കണ ഉയര്‍ത്തിവിട്ട ആക്ഷേപങ്ങളിലാണ് സൗരവ് ദാസിന്റെ മറുപടി. കങ്കണയുടെ സോഷ്യല്‍ മീഡിയ പരാമര്‍ശങ്ങളോട് പ്രതികരിച്ച സൗരവ് ദാസ്, തനിക്കെതിരെ ഗൂഗിളില്‍ പോലും തെറ്റായ വിവരങ്ങളാണ് ഉള്ളതെന്ന് എഎന്‍ഐയോട് പറഞ്ഞു. താന്‍ മാധ്യമപ്രവര്‍ത്തക നായി ജോലി ചെയ്യുകയാണെന്നും സജീവ വിദ്യാര്‍ത്ഥിയെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
''കങ്കണാ റാവത്തിന് ഗൂഗിള്‍ പോലും നല്‍കുന്നത് തെറ്റായ വിവരങ്ങളാണ്. എനിക്ക് 28 വയസ്സുണ്ടെന്നാണ് അത് കാണിക്കുന്നത്, എന്നാല്‍ എനിക്ക് യഥാര്‍ത്ഥത്തില്‍ 27 വയസ്സാണ്. ഗൂഗിള്‍ പറയുന്നത് പോലെ ഞാന്‍ ഒരു വിദ്യാര്‍ത്ഥിയുമല്ല. ഞാന്‍ യഥാര്‍ത്ഥത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകനാണ്. ഒരിക്കലും ഒരു സജീവ വിദ്യാര്‍ത്ഥിയാണെന്ന് ഞാന്‍ അവകാശപ്പെട്ടിട്ടുമില്ല.'' പ്രായമോ ജോലിയോ എന്തായായാലും പഠിക്കാനുള്ള ആഗ്രഹമാണ് 'ജീവിതത്തിലെ ഒരു വിദ്യാര്‍ത്ഥി' എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ന് ദാസ് കൂട്ടിച്ചേര്‍ത്തു.
'ഞാന്‍ ജീവിതത്തിലെ ഒരു വിദ്യാര്‍ത്ഥിയാണ്. എല്ലാവരും അങ്ങനെയായിരിക്കണം. അതുവഴിയാണ് നമുക്ക് ജീവിതത്തില്‍ വളരാന്‍ കഴിയുക. നിങ്ങള്‍ ജീവിതത്തിലെ ഒരു വിദ്യാര്ത്ഥിയല്ലെങ്കില്, പ്രായത്തിനനുസരിച്ച് ജീവിതത്തില്‍ നിന്ന് പഠിക്കാന്‍ പരാജയപ്പെട്ടാല്‍ നിങ്ങള്‍ക്ക് ജ്ഞാനം നേടാനും കഴിയില്ല. കങ്കണ ഇതില്‍ നിന്ന് പഠിക്കുകയും ജീവിതത്തിലെ ഒരു വിദ്യാര്‍ത്ഥിയാകാന്‍ പരിശ്രമിക്കുകയും വേണം' ദാസ് പറഞ്ഞു.
''ഈ വിദ്യാര്‍ത്ഥിയെ ഗൂഗിള്‍ ചെയ്തു നോക്കിയപ്പോള്‍ അവന് 28 വയസ്സുണ്ട്, താനൊരു വിദ്യാര്‍ത്ഥിയാണെന്ന് അവന് എങ്ങനെ അവകാശപ്പെടുന്നുവെന്ന് എനിക്ക് മനസ്സിലാകുന്നില്ല! അതെ, ഞാന്‍ കഴിഞ്ഞ 2 വര്‍ഷമായി രാഷ്ട്രീയത്തിലുണ്ട്, പക്ഷേ കഴിഞ്ഞ 20 വര്‍ഷമായി ഞാന്‍ പൊതുജീവിതത്തിലുണ്ട്. അവന്റെ പ്രായത്തില്‍ എനിക്ക് രണ്ട് ദേശീയ അവാര്‍ഡുകള്‍ ഉണ്ടായിരുന്നു. അതെ, ഒരു പുതിയ പാര്ലമെന്റേറിയന് എന്ന നിലയില്‍, എല്ലാ ജോലികളും കൂടി എനിക്ക് അല്‍പ്പം ബുദ്ധിമുട്ടായി തോന്നി, കാരണം ഞാന്‍ ഒരു ചലച്ചിത്ര പ്രവര്‍ത്തകയും കലാകാരിയും നിര്‍മ്മാതാവും തിരക്കഥാകൃത്തും സംരംഭകയും കൂടിയാണ്. നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയല്ല. ഒരു പ്രയോജനമില്ലാത്തവനാണ്. എന്തെങ്കിലും കഴിവുകള്‍ ഇവിടെ നിന്നും പഠിച്ചു തുടങ്ങണം.'' ഇന്‍സ്റ്റാഗ്രാമില്‍ കങ്കണ ഇങ്ങിനെയാണ് കുറിച്ചത്.

Comments