തിരുവനന്തപുരം: സംസ്ഥാനത്തുടനീളം കനത്തമഴ മൂലമുള്ള നാശം റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാ ളികളെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശികളായ ശ്രീജിത്ത് (28) ശ്രീമോന് (25) എന്നിവരെയാണ് കാണാതായത്.
ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. തിരുവനന്തപുരം ജില്ലയില്‍ മണിക്കൂറുകളായി ശക്തമായ മഴ തുടരുകയാണ്. കോസ്റ്റല്ഗാര്ഡുകള് രക്ഷാപ്രവര്ത്തനത്തിലാണെങ്കിലും കടലാക്രമണം രൂക്ഷമായത് തിരിച്ചടിയാകുന്നുണ്ട്. അഞ്ചുതെങ്ങ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വള്ളത്തില്‍ കാണാതായ രണ്ടുപേര്‍ മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് വിവരം.
ഇവരെ കാണാതെ വന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അപകടവിവരം പുറത്തറിയുന്നത്. അതേസമയം, കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് ഇന്ന്രാത്രി 11.30 വരെ അതിശക്തമായ തിരയടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
2.8 മുതല്‍ 3.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.

Comments