ഗ്ളാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്നലെ ഇന്ത്യ ജാവലിന്‍ എറിഞ്ഞു മിന്നിച്ചു. ഇന്ത്യയുടെ ഒളിമ്പിക്സ് സ്വര്ണ്ണനേട്ടക്കാരന് നീരജ്ചോപ്ര വെള്ളികൊണ്ട് തൃപ്തിപ്പെട്ടപ്പോള്‍ മറ്റൊരു ഇന്ത്യാക്കാരന് കൂടി പോഡിയത്തില്‍ ഇടംപിടിച്ചു. ഇന്ത്യയുടെ യാശ്വീര്സിംഗ് വെങ്കലം നേടി.
അതേസമയം സ്വര്‍ണ്ണം കിട്ടാതെ പോയത് ഇന്ത്യയ്ക്ക് ചെറിയ നിരാശയുണ്ടാക്കി. ജൂലൈ 31 വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ശ്രീലങ്കയുടെ റുമേഷ് തരംഗ സ്വര്‍ണം നേടി. ഇതാദ്യമായിട്ടാണ് രണ്ട് ഇന്ത്യാക്കാര്‍ ഗെയിംസിന്റെ ചരിത്രത്തില്‍ ഒരിനത്തില്‍ മെഡല്‍ നേടുന്നത്. ഒരു പ്രധാന അന്താരാഷ്ട്ര മത്സരത്തില്‍ തന്റെ ആദ്യ മെഡലാണ് കോമണ്‍വെല്‍ത്ത് വെങ്കലത്തിലൂടെ യാശ്വീര്‍ സിംഗ് സ്വന്തമാക്കിയത്.
വെള്ളിയോടുകൂടി നീരജ് ചോപ്ര ഒളിമ്പിക്സ്, ലോക ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ഗെയിംസ് എന്നിവയ്ക്ക് പുറമെ കോമണ്‍വെല്‍ത്ത് ഗെയിംസിലും ഒന്നിലധികം മെഡലുകള്‍ എന്ന നേട്ടം കൈവരിച്ചു. പരിക്കേറ്റത് മൂലം കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസ് പതിപ്പില്‍ അദ്ദേഹത്തിന് തന്റെ കിരീടം നിലനിര്‍ത്താന്‍ സാധിച്ചിരുന്നില്ല. 2026-ലെ ലോക ഒന്നാം നമ്പര്‍ താരമായ റുമേഷ്, സ്കൗട്ട്ടൗണ് സ്റ്റേഡിയത്തിലെ കഠിനമായ സാഹചര്യങ്ങളെ അതിജീവിച്ച് 89.75 മീറ്റര്‍ ദൂരം എറിഞ്ഞപ്പോള്‍ നീരജ് ചോപ്രയ്ക്ക് തന്റെ രണ്ടാമത്തെ ശ്രമത്തില്‍ 85.83 മീറ്റര്‍ എറിയാനേ കഴിഞ്ഞുള്ളൂ.
അതേസമയം ഈ സീസണിലെ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു. അവസാനത്തെ ആറാമത്തെ ശ്രമത്തില്‍ 85.41 മീറ്റര്‍ ദൂരം കണ്ടെത്തിയ യാശ് വീര്‍ സിംഗ് തന്റെ വ്യക്തിഗത മികച്ച പ്രകടനത്തോടെ മെഡല്‍ ഉറപ്പിച്ചു.
അതേസമയം നിലവിലെ ഒളിമ്പിക് ചാമ്പ്യനായ പാകിസ്താന്റെ അര്‍ഷദ് നദീമിന് ആദ്യ എട്ടില്‍ പോലും ഇടം നേടാനായില്ല. അതേസമയം, നിലവിലെ ലോക ചാമ്പ്യന്‍ കേഷോണ് വാല്‍ക്കോട്ട് ഏഴാം സ്ഥാനവും, 2022-ലെ ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ്ണ മെഡല്‍ ജേതാവും പാരീസ് ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവുമായ ആന്ഡേഴ്സന് പീറ്റേഴ്സ് നാലാം സ്ഥാനവും നേടി. കഴിഞ്ഞ മൂന്ന് പതിപ്പുകളിലെയും സ്വര്‍ണ്ണ മെഡലുകള്‍ ഉപഭൂഖണ്ഡത്തിലെ അത്ലറ്റുകളാണ് നേടിയത്. 2018-ല്‍ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന ഗെയിംസില്‍ നീരജ് സ്വര്‍ണം നേടിയപ്പോള്‍, 2022-ല്‍ ബിര്‍മിങ്ഹാമില്‍ നടന്ന ഗെയിംസ് റെക്കോര്‍ഡോടെ പാകിസ്ഥാന്റെ അര്‍ഷദ് സ്വര്‍ണം സ്വന്തമാക്കിയിരുന്നു.
കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടുന്ന ആദ്യ ശ്രീലങ്കന്‍ താരമാണ് റുമേഷ്. മാത്രമല്ല, കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഈ കായികമേളയില്‍ സ്വര്‍ണം നേടുന്ന രാജ്യത്തെ ആദ്യ അത്ലറ്റ് കൂടിയാണ് അദ്ദേഹം. ഗെയിംസിന്റെ ചരിത്രത്തില്‍ സ്വര്‍ണം നേടുന്ന അഞ്ചാമത്തെ ശ്രീലങ്കന്‍ താരവുമായി.

Comments