കൊച്ചി: വിശ്വഹിന്ദു പരിഷത്ത് നേതാവ് ശശികല ഉള്‍പ്പെടെ 16 പേര്‍ക്കെതിരെ പോലീസില്‍ പരാതി നല്കി ഇടതു യുവജനസംഘടനകള്‍. വ്യാജവാര്‍ത്തയുണ്ടാക്കി എന്നാരോപിച്ച് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. എസ്എഫ്ഐ നേതാക്കളുടെ വീഡിയോ വ്യാജ തലക്കെട്ടോടെ പ്രചരിപ്പിച്ചെന്നാണ് ആക്ഷേപം.
ഡിവൈഎഫ്ഐ. എസ്എഫ്ഐ നേതാക്കളായ അഡ്വ. മനീഷ രാധാകൃഷ്ണന്, അജിമില എന്നിവരുടെ വീഡിയോ 'എംഡിഎംഎ കേസിലെ പ്രതികളായ അധ്യാപകര്‍' എന്ന തലക്കെട്ടോടെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നാണ് ആരോപണം. നുണകള്‍ നിര്‍മ്മിക്കാനും പ്രചരിപ്പിക്കാനും ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും സൈബര്‍ ഹാന്‍ഡിലുകള്‍ ഒരേ മനസ്സോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ ആരോപിച്ചു. രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ ആശയങ്ങളും വസ്തുതകളും ഇല്ലെങ്കില്‍ പിന്നെ വ്യക്തിഹത്യയും വ്യാജ പ്രചാരണവും സ്ത്രീകളെ അപമാനിക്കലുമാണ് ഇവരുടെ രീതിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.
ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥിനികളെ ബലാല്‍സംഘം ചെയ്യണമെന്ന് പറഞ്ഞ സംഘ്പരിവാര്‍ വിഷജീവി ടിജി മോഹന്‍ദാസിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയതിന്റെ പ്രതികാരമായിട്ടാണ് ഈ നടപടിയെന്നും വിമര്‍ശിച്ചു. പെണ്‍കുട്ടികള്‍ക്ക് നേരെ ശശികലയുടെ നേതൃത്വത്തില്‍ നടത്തിയ സൈബര്‍ അറ്റാക്ക് ലജ്ജയില്ലാതെ കോണ്‍ഗ്രസ് ഹാന്‍ഡിലുകള്‍ ഏറ്റെടുത്തെന്നും സനോജ് വിമര്‍ശിച്ചു.

Comments