ന്യൂഡല്‍ഹി: വനിതാ ഗുസ്തി താരങ്ങള്‍ നല്കിയ ലൈംഗികാതിക്രമ കേസില്‍ മുന്‍ റെസ്ലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യ മുന്‍ അധ്യക്ഷനും ആറ് തവണ ലോക്സഭാ എം.പിയുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെയും വിനോദ് തോമറിനെയും വെറുതെവിട്ടു. തിങ്കളാഴ്ച ഡല്‍ഹിയിലെ റൗസ് അവന്യൂ കോടതിയാണ് വെറുതേ വിട്ടത്. ബ്രിജ്ഭൂഷണെതിരേ കുറ്റം ചെയ്തതായി തെളിവില്ലെന്ന് കോടതി വിലയിരുത്തി.
ഇന്ത്യയിലും വിദേശത്തുമുള്ള വനിതാ ഗുസ്തി താരങ്ങള്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമ ആരോപണങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് ഇരുവരും വിചാരണ നേരിട്ടത്. ഇരുവരും കുറ്റം ചെയ്തതായി തെളിയിക്കാനായില്ലെന്ന് കോടതി വിലയിരുത്തി. വനിതാ ഗുസ്തി താരങ്ങള്‍ നല്കിയ ക്രിമിനല്‍ കേസില്‍ ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ഡല്‍ഹി കോടതി മുന്‍പ് സിംഗിനെതിരെ ചുമത്തിയിരുന്നു. എന്നാല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ സിംഗ് നിഷേധിക്കുകയും വിചാരണ നേരിടാന്‍ തയ്യാറാണെന്ന് അറിയിക്കുകയുമായിരുന്നു.
2023-ല്‍ ജന്തര്‍ മന്തറില്‍ വനിതാ ഗുസ്തി താരങ്ങള്‍ സമരം നടത്തിയിരുന്നു. തുടര്‍ന്ന് സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് വനിതാ താരങ്ങള്‍ നല്കിയ പരാതിയില്‍ ഡല്‍ഹി പോലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. ഡല്‍ഹി പോലീസ് അന്വേഷണം നടത്തുകയും, ഐ.പി.സി സെക്ഷന്‍ 354, 354എ, 506 എന്നിവ പ്രകാരം ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനും വിനോദ് തോമറിനുമെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.
ആറ് പരാതിക്കാരുടെ മൊഴികളും വിശ്വസനീയവും വ്യക്തവുമാണെന്നും, ലൈംഗികാതിക്രമം സംശയങ്ങള്‍ക്കിടയില്ലാത്തവിധം തെളിയിക്കപ്പെട്ടതാണെന്നും പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു. എന്നാല്‍ പ്രതിഭാഗം കേസ് കെട്ടിച്ചമച്ചതാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ആരോപിച്ച അവര്‍, പരാതി നല്‍കുന്നതിലുണ്ടായ കാലതാമസവും പിന്തുണയ്ക്കുന്ന മറ്റ് തെളിവുകളുടെ അഭാവവും ചൂണ്ടിക്കാട്ടി പ്രതികളെ വെറുതെവിടണമെന്ന് കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.

Comments