ബോളിവുഡ് നടി ശ്രീദേവിയുടെ കടുത്ത ആരാധകനായിരുന്നു താനെന്ന് വെളിപ്പെടുത്തി തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്ജുന്. ശ്രീദേവിയും ബോണി കപൂറും കല്ല്യാണം കഴിച്ചത് അറിഞ്ഞ ദിവസം മുഴുവനിരുന്ന് കരയുകയായിരുന്നുവെന്നാണ് താരം പറയുന്നത്. അല്ലു അര്‍ജുന്റെ പഴയൊരു അഭിമുഖമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
'ബോളിവുഡ് താരം ശ്രീദേവിയോട് എനിക്ക് കടുത്ത അരാധനയായിരുന്നു. ഞാന്‍ അവരെ അത്രയേറെ ഇഷ്ടപ്പെട്ടിരുന്നു. അവരോടുള്ളത്ര അരാധന എനിക്ക് വേറെ ആരോടും തോന്നിയിട്ടില്ല. ശ്രീദേവി ബോണി കപൂറിനെ വിവാഹം കഴിച്ചെന്ന് അറിഞ്ഞ ദിവസം മുഴുവന്‍ ഞാന്‍ കരഞ്ഞു. അത് വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ല'- എന്നാണ് താരം പറഞ്ഞത്.
1996 ജൂണ്‍ 2-നാണ് ശ്രീദേവിയും ബോണി കപൂറും തമ്മിലുളള വിവാഹം. മഹാരാഷ്ട്രയിലെ ഷിര്‍ഡിയില്‍ വച്ച് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിട്ടാണ് വിവാഹം നടന്നത്.
1967-ല്‍ 'കന്ദന്‍ കരുണൈ' എന്ന തമിഴ് ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തെത്തിയ ശ്രീദേവി, ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലുമായി 300-ലേറെ ചിത്രങ്ങളില്‍ വേഷമിട്ടു. 80-കളിലും 90-കളിലും ഇന്ത്യന്‍ വെള്ളിത്തിര ഭരിച്ച ഈ സൂപ്പര്‍താരം 2018 ഫെബ്രുവരി 24-ന് ദുബായിലെ ഹോട്ടലില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചു. ജാന്‍വിയും ഖുഷിയുമാണ് മക്കള്‍.

Comments