പത്തനംതിട്ട: ചൊവ്വാഴ്ച രാത്രി ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ അബിൻ വർക്കി എംഎൽഎയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബിൻ വർക്കിയുടെ കാറിലുണ്ടായിരുന്ന മൂന്ന് പേർക്കും എതിരെ വന്ന കാറിന്റെ ഡ്രൈവർക്കും പരിക്കു പറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. തല ഇടിച്ചതിനാൽ അബിൻ വർക്കിയെ സിടി സ്കാനിനു വിധേയമാക്കിയിരുന്നു.
കോന്നി സ്വദേശി സജി കുമാറിന്‍റെ വാഹനമാണ് എംഎൽഎയുടെ വാഹനത്തിലേക്ക് ഇടിച്ചുകയറിയത്. സജികുമാറിനെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംഎൽഎയുടെ കാറിലുണ്ടായിരുന്ന ഡ്രൈവർ അടക്കമുള്ളവരുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തില്‍ പോലീസ് കേസ് എടുത്തു. പുത്തൻപീടിക ഷട്ടർ മുക്കിൽ വെച്ചാണ് അപകടമുണ്ടായത്.
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ശേഷം പ്രക്കാനത്തെ വീട്ടിലേക്ക് മടങ്ങും വഴി രാത്രി 11:45 ഓടെയാണ് എംഎൽഎ സഞ്ചരിച്ചിരുന്ന കാറിലേക്ക് മറ്റൊരു കാർ വന്നിടിച്ചത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments