ബോളിവുഡ് താരവും ബിജെപി എംപിയുമായ കങ്കണ റണാവത്ത്, കാമ്പുള്ള വ്യത്യസ്തമായ കഥാപാത്രങ്ങള്‍ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നതിലൂടെ മാത്രമല്ല തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയുന്നതിലൂടെയും എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. മുഖം നോക്കാതെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞ് പലപ്പോഴും കങ്കണ വിവാദങ്ങളില്‍ പെടുകയും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്. പക്ഷേ അതൊന്നും കാര്യമാക്കാതെ സ്വന്തം അഭിപ്രായങ്ങള്‍ കങ്കണ എന്നും എപ്പോഴും തുറന്നു പറയാറുണ്ട്.
ഇപ്പോഴിതാ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തതിലുള്ള തന്റെ നിലപാട് പങ്കുവയ്ക്കുകയാണ് കങ്കണ റണാവത്ത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വിവാദത്തോട് പ്രതികരിച്ച കങ്കണ റണാവത്ത്, ഈ നിയമ നടപടിയെ സ്വാഗതം ചെയ്തു. ഒപ്പം ഇത്തരം കാര്യങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കുന്നതും പൊതുചർച്ചയിൽ അത്തരം പരാമർശങ്ങൾ പറയുന്നത് ശരിയല്ലെന്നും കങ്കണ കുറിച്ചു.
‘‘വൃത്തികെട്ട അധിക്ഷേപങ്ങളും ദ്വയാർത്ഥമുള്ള അശ്ലീല തമാശകളും പരസ്യമായി പ്രകടിപ്പിക്കുന്നത് ഒരു പരിഷ്കൃത സമൂഹത്തിനും സ്വീകാര്യമല്ല. ഈ കുറ്റം മിസ്റ്റർ സ്റ്റാലിനെ ജയിലിലേക്ക് അയച്ചു, അദ്ദേഹം ഇപ്പോൾ ജാമ്യത്തിലായിരിക്കാം, പക്ഷേ ഇതൊരു നല്ല മാതൃകയാണ്...’’ എന്നാണ് കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. നടിമാരായ ഖുശ്ബു, അംബിക, ഗായിക ചിന്മയി ശ്രീപാദ തുടങ്ങിയ നിരവധിപേര്‍ ഉദയനിധിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ ശബ്ദം ഉയര്‍ത്തി. സെലിബ്രിറ്റികളെക്കൂടാതെ സാധാരണക്കാരായ നിരവധി പേരും ഉദയനിധിയ്ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്.
ഇക്കഴിഞ്ഞ ദിവസം തഞ്ചാവൂരില്‍ കാവേരി വിഷയത്തില്‍ നടത്തിയ പ്രതിഷേധ പരിപാടിക്കിടെയാണ് വിജയ്‌ക്കെതിരെ ഉദയനിധി വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. വിമര്‍ശിച്ച് സംസാരിക്കുന്നതിനിടെ ഉദയനിധി ദ്വയാര്‍ത്ഥ പരാമര്‍ശം നടത്തി. സദസില്‍ ഇരുന്നവര്‍ തൃഷയുടെ പേര് ഉച്ചത്തില്‍ വിളിച്ച് പറഞ്ഞയുടനെയായിരുന്നു ഉദയനിധിയുടെ പരാമര്‍ശം.
കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് ഡി.എം.കെ തഞ്ചാവൂരിൽ നടത്തിയ പ്രതിഷേധ റാലിക്കിടെ തൃഷയ്‌ക്കെതിരെ ഉദയനിധി ദ്വയാർത്ഥ പ്രയോഗവും അധിക്ഷേപകരമായ പരാമർശവും നടത്തിയെന്ന പരാതിയിലായിരുന്നു കേസ്. ഉദയനിധിക്കെതിരെ ദേശീയ വനിതാ കമ്മിഷനും തമിഴക വെട്രി കഴകം വനിതാ വിഭാഗം ഭാരവാഹികളും പരാതി നല്‍കി. അങ്ങനെയാണ് തഞ്ചാവൂർ പോലീസ് സംഘം ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്. ഉദയനിധി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച മദ്രാസ് ഹൈക്കോടതി കേസിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഉദയനിധിയെ അന്നേ ദിവസം തന്നെ വിട്ടയയച്ചു.

Comments