ന്യൂഡല്‍ഹി: വന്‍ വിവാദമായി മാറിക്കൊണ്ടിരിക്കുന്ന വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലില്‍ (എഫ്.സി.ആര്‍.എ) കടുംപിടുത്തം അയച്ച് കേന്ദ്രസര്‍ക്കാര്‍. വിവാദ ബില്‍ ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കണമെന്നത് മുന്നില്‍കണ്ട് പ്രതിപക്ഷം പറയുന്ന ഇളവിന് തയ്യാറായിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
സഹകരണം തേടി കേന്ദ്രമന്ത്രി കിരണ്‍ റെജിജു പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയെ കാണുകയും വിഷയം ചര്‍ച്ച ചെയ്യുകയുമുണ്ടായി. വിവാദ വ്യവസ്ഥയില്‍ മുന്‍കാല പ്രാബല്യം ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ലൈസന്‍സ് നഷ്ടപ്പെടുന്ന സ്ഥാപനങ്ങളുടെ സ്വത്ത് കേന്ദ്രസര്‍ക്കാര്‍ കണ്ടുകെട്ടുമെന്ന വിവാദ വ്യവസ്ഥയില്‍ മുന്‍കാല പ്രാബല്യം ഒഴിവാക്കുന്നത് പരിഗണിക്കാനാണ് നീക്കം.
ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷത്തെ അറിയിച്ചതായി റിപ്പോര്‍ട്ട്. നേരത്തേ വിദേശസംഭാവനാ നിയന്ത്രണ നിയമത്തിന്റെ ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ കര്‍ശമാക്കിരുന്നത് വലിയ എതിര്‍പ്പിന് കാരണമായിരുന്നു. വിദേശ ഫണ്ട് സ്വീകരിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശനമായി വിലക്കിയിരുന്നു.
എഫ്സിആര്‍എ കുറ്റകൃത്യങ്ങള്‍ക്കുള്ള പിഴകള്‍ പരിഷ്‌കരിച്ചിരുന്നു. പരിധിക്ക് മുകളില്‍ ഭരണപരമായ ആവശ്യങ്ങള്‍ക്ക് സംഭാവന ചെലവഴിച്ചാല്‍ ഒരു ലക്ഷം രൂപ പിഴ. ഊഹക്കച്ചവട നിക്ഷേപങ്ങള്‍ക്ക് ഒരു ലക്ഷം രൂപ പിഴ. റിട്ടേണിന്റെ 100 ശതമാനവും തിരിച്ചുപിടിക്കും. വക മാറ്റി ചെലവഴിച്ചാല്‍ ഒരു ലക്ഷം രൂപ പിഴ.

Comments