തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നാലെ മില്‍മ നെയ്യ് ക്രമക്കേടിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനേയും ബോര്‍ഡ് അംഗമായിരുന്ന അജികുമാറിനേയും പ്രതിചേര്‍ക്കും. മില്‍മയില്‍ നിന്ന് വാങ്ങിയ ഒന്നരലക്ഷത്തോളം ലിറ്റര്‍ നെയ്യ് മറിച്ചുവിറ്റ് ഗുണനിലവാരമില്ലാത്ത നെയ്യ് വാങ്ങിയെന്നും സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നുമാണ് ആരോപണം.
മില്‍മയില്‍ നിന്ന് വാങ്ങിയ ഒന്നരലക്ഷത്തോളം ലിറ്റര്‍ നെയ്യ് മറിച്ചുവിറ്റ് ഗുണനിലവാരമില്ലാത്ത നെയ്യ് വാങ്ങിയെന്നും സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നുമാണ് ആരോപണം. കഴിഞ്ഞ മണ്ഡലകാലത്തെ നെയ്യ് ഇടപാടാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. ക്രമക്കേട് സംശയിക്കുന്ന ഇടപാടിന് നേതൃത്വം വഹിച്ചെന്നാണ് വിലയിരുത്തല്‍. ദേവസ്വം വിജിലന്‍സ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിന് പിന്നാലെയാണ് നടപടി. മൂവരും ശബരിമല സ്വര്‍ണക്കൊള്ള കേസിലും പ്രതിയാണ്.
ശബരിമലയിലേക്ക് മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ വിതരണം ചെയ്ത് നെയ്യ് മറിച്ചുവിറ്റെന്നാണ് കേസ്. അന്വേഷണം ഒരുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. അന്വേഷണത്തിന്റെ വിവരങ്ങള്‍ പുറത്ത് പോകരുതെന്നും നിര്‍ദേശമുണ്ട്. അന്തിമ റിപ്പോര്‍ട്ട് കോടതി അനുമതിയോടെ സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇത് പ്രകാരം സര്‍ക്കാര്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ പട്ടിക കൈമാറിയത്. സ്പെഷ്യല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇടപെടല്‍. അന്തരിച്ച മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനേയും കേസില്‍ പ്രതിചേര്‍ക്കും.

Comments