മുംബൈ: തെഹൽക്ക മുൻ എഡിറ്റർ-ഇൻ-ചീഫ് തരുൺ തേജ്പാലിന് 2013 ലെ ലൈംഗികാക്രമണ കേസിൽ ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് 10 വർഷത്തെ കഠിന തടവ് ശിക്ഷ വിധിച്ചു. 2021-ൽ അദ്ദേഹത്തെ വെറുതെവിട്ട വിചാരണക്കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
2013 നവംബറിൽ ഗോവയിൽ നടന്ന 'തിങ്ക് ഫെസ്റ്റ്' പരിപാടിക്കിടെ ഹോട്ടൽ ലിഫ്റ്റിൽ വെച്ച് ജൂനിയർ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. ജസ്റ്റിസുമാരായ നീല ഗോഖലെ, അമിത് ജംസാന്ദേകർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. വിചാരണക്കോടതിയുടെ വെറുതെവിടൽ ഉത്തരവ് തള്ളിക്കളഞ്ഞ ഹൈക്കോടതി, അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. കുറ്റവാളി കോടതിയിൽ കീഴടങ്ങാൻ സമയം അനുവദിച്ചിട്ടുണ്ട്
അതേസമയം, താൻ രാഷ്ട്രീയ പ്രതികാരത്തിന്റെ ഇരയാണെന്നും സുപ്രീം കോടതിയിൽ അപ്പീൽ പോകുമെന്നും തരുൺ തേജ്പാൽ വ്യക്തമാക്കി.
'തിങ്ക് ഫെസ്റ്റ്' പരിപാടിക്കിടെ 2013 നവംബർ 7, 8 തീയതികളിൽ ഗോവയിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലെ ലിഫ്റ്റിൽ വെച്ച് സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. വിചാരണക്കോടതിയുടെ ഉത്തരവിനെതിരെ ഗോവ സർക്കാരാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നത്. പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിച്ച ഹൈക്കോടതി തരുൺ തേജ്പാലിന് പത്ത് വർഷത്തെ കഠിനതടവ് വിധിക്കുകയും ചെയ്തു.

Comments