കൊച്ചി: മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബർ 7നോടനുബന്ധിച്ച് ലോകമെമ്പാടുമുള്ള ആരാധകർ വിപുലമായ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കാൻ ഒരുങ്ങുന്നു. മമ്മൂട്ടി ഫാൻസ് അസോസിയേഷൻ ഇന്റർനാഷണൽ (MFAI)-ന്റെ നേതൃത്വത്തിൽ 17 രാജ്യങ്ങളിലായി 40,000 പേർ രക്തദാനം നടത്തുക എന്നതാണ് ഇത്തവണത്തെ ലക്ഷ്യം.
മമ്മൂട്ടി ആരാധകർക്ക് പുറമെ കോളേജ് വിദ്യാർഥികൾ, കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാർ, സന്നദ്ധസംഘടനാ പ്രവർത്തകർ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവരും ഇതിനോടകം ഈ സംരംഭത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരു മാസത്തിനുള്ളിൽ 40,000 യൂണിറ്റ് രക്തം ശേഖരിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഇന്റർനാഷണൽ സെക്രട്ടറി സഫീദ് മുഹമ്മദ് ദുബായിൽ അറിയിച്ചു.
കഴിഞ്ഞ വർഷങ്ങളിൽ 25,000 പേർ രക്തദാനത്തിൽ പങ്കെടുത്തിരുന്നു. ഇത്തവണ നിരവധി പ്രമുഖ വ്യക്തികളും രക്തദാന ക്യാമ്പുകളിൽ പങ്കെടുക്കാൻ മുൻകൂട്ടി താൽപര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രക്തദാന ക്യാമ്പുകൾക്ക് പുറമെ, വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക സേവന പദ്ധതികളും

Comments