കൊല്ലം : വള്ളംമറിഞ്ഞു കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ നടപടികള്‍ തുടങ്ങി. വിഴിഞ്ഞം, അഞ്ചുതെങ്ങ്, നീണ്ടകര എന്നിവിടങ്ങളില്‍ നിന്നും മൂന്ന് പേര്‍ക്കുവേണ്ടിയാണ് തെരച്ചില്‍. നീണ്ടകരയില്‍ രാവിലെ ഡ്രോണുകള്‍ ഉപയോഗിച്ച് പരിശോധന രാവിലെ ആരംഭിച്ചു. രാവിലെ 7 മണിയോടെ കോസ്റ്റല്‍ഗാര്‍ഡും കോസ്റ്റല്‍ പോലീസും തെരച്ചില്‍ തുടങ്ങി.
മുങ്ങല്‍ വിദഗ്ദര്‍ അടക്കമുള്ള സംഘമാണ് തിരച്ചിലിനുള്ളത്. പാറയുടെ ഇടയിലും മറ്റും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാനാണ് ഡ്രോണിന്റെ സഹായം തേടിയിരിക്കുന്നത്. ഹെലികോപ്റ്ററും ഉപയോഗിക്കുന്നുണ്ട്. ഗൗതംകൃഷ്ണയെ കാണാതായിട്ട് ഏഴുദിവസം പിന്നിട്ടിരിക്കുകയാണ്. നേരത്തേ ജില്ലാ കളക്ടര്‍ കുടുംബത്തെ സന്ദര്‍ശിച്ച് ഗൗതത്തിന്റെ മാതാവ് രേഷ്മയുമായി കൂടിക്കാഴ്ച നടത്തി. തെരച്ചിലിന് കൂടുതല്‍ ആളുകളെ വേണമെന്ന ആവശ്യം അംഗീകരിച്ചിട്ടുണ്ട്. തീരമേഖലയില്‍ വ്യാപകപ്രതിഷേധമാണ് നടക്കുന്നത്. ഇന്ന് ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ചും പദ്ധതിയിട്ടിട്ടുണ്ട്.
നേരത്തേ രേഷ്മ നീണ്ടകര കോസ്റ്റല്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ഇവരുടെ ഭര്‍ത്താവ് രാധാകൃഷ്ണനും അച്ഛന്‍ രാജീവനും മകന്‍ ഗൗതം കൃഷ്ണയും കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ നീണ്ടകര അഴിമുഖത്ത് വള്ളംമറിഞ്ഞ് അപകടത്തില്‍പ്പെട്ടിരുന്നു. രാധാകൃഷ്ണന്റെയും രാജീവിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെമുതല്‍ കൂടുതല്‍ സജ്ജീകരണങ്ങളോടെ തിരച്ചില്‍ പുനരാരംഭിക്കുമെന്ന ഉറപ്പിലാണ് ഇവര്‍ പ്രതിഷേധമവസാനിപ്പിച്ചത്.
തിരച്ചില്‍ കാര്യക്ഷമമല്ലെന്നാണ് അഞ്ചുതെങ്ങില്‍ നിന്ന് കാണാതായ ഷിജിന്റെയും വിഴിഞ്ഞത്ത് നിന്ന് കാണാതായ ജോണിന്റെയും കുടുംബങ്ങളും പറയുന്നത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള തിരച്ചില്‍ നടക്കുന്നില്ലെന്നും സ്വന്തം നിലയ്ക്ക് സ്‌കൂബ ഡൈവേഴ്സിനെ വെച്ച് തിരച്ചില്‍ നടത്തുക യായിരുന്നെന്നുമാണ് ഷിജിന്റെ ഭാര്യ പറയുന്നത്. ഷിജിന്റെ സുഹൃത്തുക്കളായ സ്‌കൂബ ഡൈവേഴ്സാണ് കടലില്‍ സ്വന്തം നിലയ്ക്ക് തിരച്ചില്‍ നടത്തിയത്.
അതേസമയം ഇന്നലെ കളക്ട്രേറ്റില്‍ പോയിരുന്നുവെന്നും എല്ലാ കാര്യങ്ങളിലും ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും വിഴിഞ്ഞത്ത് നിന്ന് കാണാതായ ജോണിന്റെ മകളും റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. തമിഴ്നാട് ഭാഗത്തേക്ക് തിരച്ചില്‍ ഊര്‍ജിതമാക്കാമെന്ന് പറഞ്ഞിട്ടുണ്ട്. കാണാതായിട്ട് ഇന്നേക്ക് എട്ടാം ദിവസമാണ്. എട്ടാം ദിവസമല്ല കാര്യക്ഷമമായ തിരച്ചില്‍ നടത്തേണ്ടതെന്നും മകള്‍ കുറ്റപ്പെടുത്തി.

Comments