തിരുവനന്തപുരം: മുതലപ്പൊഴിയില്‍ നിന്നും കാണാതായ ഷിജിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കുടുംബം ശക്തമായ പ്രതിഷേധത്തില്‍. ഷിജിനെ കാണാതായിട്ട് എട്ടു ദിവസമായി. നടുറോഡില്‍ കുട്ടികളുമായി കുത്തിയിരുന്നാണ് ഷിജിന്റെ ഭാര്യയുടെ പ്രതിഷേധം. കോസ്റ്റല്‍ പോലീസ് സ്‌റ്റേഷന് മുന്നിലാണ് അമ്മയും കുഞ്ഞുങ്ങളും പ്രതിഷേധിക്കുന്നത്.
കനത്ത മഴയെ അവഗണിച്ചാണ് കുടുംബം വഴിയിലിരിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ടവനെക്കുറിച്ച് ഒരു വിവരവും കിട്ടാതെ പോകില്ലെന്ന നിലപാടിലാണ് കുടുംബമിപ്പോള്‍. സ്്ത്രീകളാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.
തിരച്ചില്‍ കാര്യക്ഷമമല്ലെന്നാണ് അഞ്ചുതെങ്ങില്‍ നിന്ന് കാണാതായ ഷിജിന്റെയും വിഴിഞ്ഞത്ത് നിന്ന് കാണാതായ ജോണിന്റെയും കുടുംബങ്ങളും പറയുന്നത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള തിരച്ചില്‍ നടക്കുന്നില്ലെന്നും സ്വന്തം നിലയ്ക്ക് സ്‌കൂബ ഡൈവേഴ്സിനെ വെച്ച് തിരച്ചില്‍ നടത്തുകയായി രുന്നെന്നുമാണ് ഷിജിന്റെ ഭാര്യ പറയുന്നത്. ഷിജിന്റെ സുഹൃത്തുക്കളായ സ്‌കൂബ ഡൈവേഴ്സാണ് കടലില്‍ സ്വന്തം നിലയ്ക്ക് തിരച്ചില്‍ നടത്തിയത്.
അതേസമയം ഇന്നലെ കളക്ട്രേറ്റില്‍ പോയിരുന്നുവെന്നും എല്ലാ കാര്യങ്ങളിലും ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും വിഴിഞ്ഞത്ത് നിന്ന് കാണാതായ ജോണിന്റെ മകളും റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. തമിഴ്നാട് ഭാഗത്തേക്ക് തിരച്ചില്‍ ഊര്‍ജിതമാക്കാമെന്ന് പറഞ്ഞിട്ടുണ്ട്. കാണാതായിട്ട് ഇന്നേക്ക് എട്ടാം ദിവസമാണ്. എട്ടാം ദിവസമല്ല കാര്യക്ഷമമായ തിരച്ചില്‍ നടത്തേണ്ടതെന്നും മകള്‍ കുറ്റപ്പെടുത്തി.
നേരത്തേ നീണ്ടകരയില്‍ നിന്നും കാണാതായ ഗൗതംകൃഷ്ണയുടെയും ഒരു വിവരവും ഇതുവരെ കണ്ടെത്താനായിട്ടില്ല. നേരത്തേ ഗൗതംകൃഷ്ണയുടെ മാതാവും വലിയ പ്രതിഷേധവുമായി എത്തിയിരുന്നു. ജില്ലാ കളക്ടര്‍ കുടുംബത്തെ സന്ദര്‍ശിച്ച് ഗൗതത്തിന്റെ മാതാവ് രേഷ്മയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ നീണ്ടകരയിലെ കോസ്റ്റല്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ രേഷ്മയും പ്രതിഷേധിച്ചിരുന്നു.

Comments