കോഴിക്കോട്: ബംഗലുരുവിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി. ബസ് ദേശീയപാതയില്‍ അപകടത്തില്‍ പെട്ട് ഡ്രൈവറും കണ്ടക്ടറും മരിച്ചു. 20 യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബസ് നിയന്ത്രണംവിട്ട് കമാനത്തില്‍ ഇടിച്ചുകയറി തലകീഴായി മറിയുകമായിരുന്നു. നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്.
കോഴിക്കോട് സ്വദേശികളായി ബിജിലേഷ് (ഡ്രൈവര്‍), അരുണ്‍ (കണ്ടക്ടര്‍) എന്നിവരാണ് മരിച്ചത്. തത്കാലിക ജീവനക്കാരന്‍ ആണ് ഡ്രൈവര്‍ ബിജിലേഷ്. ഇന്ന് രാവിലെയോടുകൂടിയാണ് അപകടം സംഭവിച്ചത്.
ഒരാളുടെ കാല്‍ അറ്റുപോയതായും മറ്റുള്ളവര്‍ക്ക് തലയ്ക്കും കൈക്കും പരിക്കേറ്റിട്ടുണ്ടെന്നുമാണ് വിവരം. കോഴിക്കോട് നിന്നും ബംഗലുരുവിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി യുടെ സൂപ്പര്‍ ഡീലക്‌സ് ബസാണ് അപകടത്തില്‍ പെട്ടത്. ഇന്നലെ രാത്രി പുറപ്പെട്ട ബസ് പുലര്‍ച്ചെ ബംഗലുരുവില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള രാമനഗര ബിഡതി എന്ന സ്ഥലത്ത്‌വെച്ചായിരുന്നു അപകടമുണ്ടായത്. ബസ് അമിതവേഗതയില്‍ ആയിരുന്നോ എന്ന് സംശയിക്കുന്നുണ്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്നും സംശയിക്കുന്നുണ്ട്.
ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുന്നു. ഡ്രൈവര്‍ അപകടം നടന്നയുടന്‍ സംഭവസ്ഥലത്ത് വെച്ചു തന്നെ മരണമടഞ്ഞു. കണ്ടക്ടറെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരണം സംഭവിച്ചെന്നുമാണ് പുറത്തുവരുന്ന വിവരം. യാത്ര പുറപ്പെടുമ്പോള്‍ 25 ലധികം യാത്രക്കാര്‍ ഉണ്ടായിരുന്നു. എല്ലാവര്‍ക്കും നിസ്സാരമായിട്ടെങ്കിലും പരിക്കേറ്റിട്ടുണ്ട്.

Comments