
ലോകേഷ് കനകരാജിനെ നായകനാക്കി സംവിധായകന് അരുണ് മാതേശ്വരന് സംവിധാനം ചെയ്ത ചിത്രം ഡിസി യെ പ്രശംസിച്ച് സിനിമാ നിര്മാതാവും രജനീകാന്തിന്റെ മകളുമായ സൗന്ദര്യ രജനീകാന്ത്. സാങ്കേതികപരമായും കലാപരമായും മികച്ച നിലവാരം പുലർത്തുന്ന സിനിമയാണ് ഇതെന്നാണ് സൗന്ദര്യ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ചിത്രത്തിന്റെ അണിയറപ്രവർത്തകരേയും താരങ്ങളേയും അവർ പ്രത്യേകമായി അഭിനന്ദിക്കുകയും ചെയ്തു.
"എന്തൊരു കുറ്റമറ്റ രീതിയില് ഒരുക്കിയ ചിത്രമാണിത്! ഡിസി. സാങ്കേതികമായും കലാപരമായും സിനിമാപരമായും തികച്ചും ഉന്നത നിലവാരം പുലര്ത്തുന്നു! അരുണ് മാതേശ്വരനും മുകേഷ് ഗണേശനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്... മികച്ച പ്രവര്ത്തനം! വാമിഖ ഗബ്ബി നിങ്ങള് അതിമനോഹരമായി അഭിനയിച്ചു ഒപ്പം ഒരു നായകനായി ശക്തവും ക്രൂരവുമായ കിടിലന് അരങ്ങേറ്റം, പ്രിയപ്പെട്ട ലോകേഷും. എന്റെ സഹോദരനും ഒറിജിനല് റോക്ക്സ്റ്റാറുമായ അനിരുദ്ധിന്- തകര്പ്പന്, തകര്പ്പന്, തകര്പ്പന് പ്രകടനം! മുഴുവന് താരങ്ങള്ക്കും അണിയറപ്രവര്ത്തകര്ക്കും സണ് പിക്ചേഴ്സിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ." സൗന്ദര്യ കുറിച്ചു.
'റോക്കി', 'സാനി കയിദം', 'ക്യാപ്റ്റൻ മില്ലർ' എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ചിത്രമാണ് ഡിസി. ആക്ഷൻ ത്രില്ലറായെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. വാമിഖ ഗബ്ബിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ദേവദാസ് എന്ന കഥാപാത്രമായി ലോകേഷ് എത്തുമ്പോൾ, ചന്ദ്ര എന്ന കഥാപാത്രമായാണ് വാമിഖ ചിത്രത്തിലെത്തുന്നത്.
സഞ്ജന കൃഷ്ണമൂർത്തിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും കയ്യടി വാരിക്കൂട്ടുകയാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിര്മിച്ചിരിക്കുന്നത്.







Comments