തൃശൂർ: കെഎസ്ആർടിസി ബസിലെ യാത്രാനുഭവം പങ്കുവെച്ച് മുൻ എംഎൽഎ അനിൽ അക്കര. മികച്ച ബസുകൾ വാങ്ങിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും യാത്രക്കാർക്ക് സമയബന്ധിതവും വേഗതയേറിയതുമായ സർവീസ് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആർടിസിയിൽ മികച്ച യാത്രാനുഭവം ലഭിക്കുന്നുണ്ടെങ്കിലും യാത്രക്കാർ കുറവാണ്. ഇതിന് പിന്നിലെ കാരണം കണ്ടെത്തണമെന്നും അനിൽ അക്കര വ്യക്തമാക്കി.
വോൾവോ ഉൾപ്പെടെയുള്ള ദീർഘദൂര സർവീസുകളുടെ യാത്രാസമയം, വേഗനിയന്ത്രണം, യാത്രക്കാരുടെ എണ്ണം, വരുമാനം, ചെലവ് എന്നിവ വിശദമായി പഠിക്കണം. നഷ്ടത്തിലോടുന്ന സർവീസുകളെ കുറ്റപ്പെടുത്തുന്നതിന് പകരം നഷ്ടത്തിന്റെ കാരണം കണ്ടെത്തി അവയെ ലാഭകരമാക്കാനുള്ള നടപടികളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
നല്ല ബസ്, മികച്ച സർവീസ്, കൃത്യമായ സമയക്രമം, കൂടുതൽ യാത്രക്കാർ, കൂടുതൽ വരുമാനം എന്ന രീതിയിലുള്ള മാറ്റമാണ് ആവശ്യം. കെഎസ്ആർടിസിയെ ലാഭത്തിലാക്കാൻ ഇത്തരം വിഷയങ്ങളിൽ ശാസ്ത്രീയമായ പഠനവും അടിയന്തര ഇടപെടലും വേണമെന്നും അനിൽ അക്കര പറഞ്ഞു.

Comments