യാത്രയ്ക്കിടയിൽ കേബിളിൽ തടഞ്ഞ് കുട്ടിയാന താഴെ വീണതിന് പിന്നാലെ പ്രകോപിതനായ കാട്ടാന ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ തകർത്തെറിയുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചൈനയിലെ യുനാൻ പ്രവിശ്യയിലാണ് കൗതുകവും ഒപ്പം ഭീതിയും ജനിപ്പിക്കുന്ന ഈ അപൂർവ്വ സംഭവം അരങ്ങേറിയത്.
വനമേഖലയിലൂടെ സഞ്ചരിക്കുകയായിരുന്ന കാട്ടാനക്കൂട്ടത്തിലെ ഒരു അംഗമായ കുട്ടിയാനയാണ് റോഡരികിലൂടെ കിടന്ന കേബിളിൽ തടഞ്ഞ് അപ്രതീക്ഷിതമായി നിലത്തു വീണത്. കൂട്ടത്തിലെ കുട്ടിആന വീഴുന്നത് കണ്ട് റോഡിലൂടെ നീങ്ങുകയായിരുന്ന മറ്റ് ആനകളും അക്ഷമരായി ചുറ്റും കൂടുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാൻ സാധിക്കും.
തന്റെ കൂട്ടത്തിലുള്ള ആന വീഴാൻ കാരണക്കാരനായത് ആ ഭാഗത്തുകിടന്ന കേബിളാണെന്ന് ധരിച്ചാകാം ഒരു വലിയ കാട്ടാന കലിപ്പുകൂട്ടിയെത്തിയത്. രോഷത്തോടെ ചാർജിങ് സ്റ്റേഷനടുത്തേക്ക് പാഞ്ഞടുത്ത ആന, തന്റെ തുമ്പിക്കൈയും ശക്തിയും ഉപയോഗിച്ച് സ്റ്റേഷൻ പിഴുതെറിയാൻ ശ്രമിക്കുകയായിരുന്നു. ആനയുടെ ഒറ്റക്കുതിപ്പിൽ ചാർജിങ് പോസ്റ്റും അനുബന്ധ ഉപകരണങ്ങളും പൂർണ്ണമായി തകർന്നു തരിപ്പണമായി.
സംഭവം നടക്കുമ്പോൾ സമീപത്തുണ്ടായിരുന്നവർ ഭയന്ന് മാറിനിന്നതിനാൽ വലിയൊരു ദുരന്തമാണ് വഴിമാറിയത്. വന്യമൃഗങ്ങളുടെ ആവാസമേഖലകളിലെ ഇത്തരം ഇലക്ട്രിക് സംവിധാനങ്ങളും കേബിളുകളും മൃഗങ്ങൾക്ക് എത്രത്തോളം അപകടകരമാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഈ വൈറൽ വീഡിയോ. ആനയുടെ ഈ തകർപ്പൻ പ്രതികാരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.

Comments