തിരുവനന്തപുരം: തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്ന് മസ്തിഷ്കമരണം സംഭവിച്ച തമിഴ്നാട് സ്വദേശി സി. ശിവകുമാറിന്റെ (54) അവയവങ്ങള്‍ അഞ്ചുപേര്‍ക്ക് പുതുജീവനേകും.
രണ്ടു വൃക്കകളും കരളും രണ്ടു നേത്രപടലങ്ങളുമാണ് ബന്ധുക്കളുടെ സമ്മതത്തോടെ ദാനം ചെയ്തത്. തീരാവേദനയിലും അവയവദാനത്തിനു സന്നദ്ധരായ കുടുംബത്തോട് ആരോഗ്യമന്ത്രി കെ. മുരളീധരന് ആദരവറിയിച്ചു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.
ഒരു വൃക്ക തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രോഗിക്കും മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗികള്‍ക്കുമാണു മാറ്റിവച്ചത്. നേത്രപടലങ്ങള്‍ തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താല്മോളജിയില് ചികിത്സയിലുള്ള രോഗികള്‍ക്കും നല്കി.
തമിഴ്നാട് നെയ്വേലി വീനതോപ്പ്, പെരുമാള്‍ കോയില്‍ സ്വദേശി സി. ശിവകുമാര്‍ കേബിള്‍ ജോയിന്ററായി ജോലി ചെയ്തുവരികയായിരുന്നു. ജോലിയുടെ ആവശ്യത്തിനായി കൊല്ലത്തെത്തിയപ്പോള്‍ ഈമാസം നാലിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്ന് ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം കിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഏട്ടിനു രാത്രി 8.37 നാണ് മസ്തിഷ്കമരണം സ്ഥിരീകരിച്ചത്. എസ്. വനിതയാണു ഭാര്യ. മക്കള്‍: എസ്. വിജയകുമാര്‍, എസ്. അരുണ്‍കുമാര്‍. മരുമകള്‍ എ. കീര്‍ത്തിക. കെസോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാന പ്രക്രിയകള്‍ ഏകോപിപ്പിച്ചത്.

Comments