തിരുവനന്തപുരം: ഒടുവില്‍ എല്‍.പി.എസ്.ടി. റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് മുന്നില്‍ സര്‍ക്കാര്‍ വഴങ്ങുന്നു. സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവരുന്ന സമരം 37 ദിവസം പിന്നിട്ട സാഹചര്യത്തില്‍ വിദ്യാഭ്യാസമന്ത്രിയുടെ ചേംബറില്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. സമരം കടുപ്പിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ റാങ്ക് ഹോള്‍ഡേഴ്‌സിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്.
രാവിലെ പത്തരയ്ക്ക് സമരക്കാരും സര്‍ക്കാര്‍ പ്രതിനിധിയും ചര്‍ച്ച നടത്തും. റാങ്ക് ഹോള്‍ഡേഴ്‌സിനെ പ്രതിനിധീകരിച്ച് മൂന്ന് പേര്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുക്കാം. അധ്യാപക വിദ്യാര്‍ത്ഥി അനുപാതം കുറയ്ക്കുക, പുതിയ തസ്തികള്‍ സൃഷ്ടിക്കുക, എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ പി എസ് സിക്ക് വിടുക തുടങ്ങിയവയാണ് സമരാവശ്യങ്ങള്‍. സമരത്തില്‍ നിന്ന് പിന്മാറണമെന്നും രണ്ട് മാസത്തെ സാവകാശം അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതിഷേധക്കാര്‍ അംഗീകരിച്ചിരുന്നില്ല.
അതിനിടയില്‍ പി.എസ്.സിയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആസൂത്രണബോര്‍ഡിലെ തസ്തികയിലേക്ക് നടത്തിയ
പരീക്ഷയുടെ വിവരങ്ങള്‍ അപേക്ഷകന് നല്‍കണമെന്ന വിവരാവകാശ കമ്മിഷന്‍ ഉത്തരവിനെതിരേ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇന്ന് തീര്‍പ്പ് കല്‍പ്പിക്കുക. സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.
പ്ലാനിങ് ബോര്‍ഡിലേക്കുള്ള പരീക്ഷയുമായി ബന്ധപ്പെട്ട് മൂന്നാം റാങ്കുകാരന്‍ നല്‍കിയ അപേക്ഷയിലാണ് ഒന്നും രണ്ടും റാങ്കുകാരുടെ വിവരങ്ങള്‍ നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടത്. എന്നാല്‍ വിവരാവകാശ നിയമത്തിന്‍ വ്യക്തിഗത വിവരങ്ങള്‍ക്ക് സംരക്ഷണമുണ്ടെന്നും ഉദ്യോഗാര്‍ഥികളുടെ മാര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും വ്യക്തിഗത വിവരം ആണെന്നാണ് പി.എസ്.സി വാദം.

Comments